SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/BaDOlYpQHXNKpq43R5DvRz
തിരുവനന്തപുരം: നാളെ (ജൂൺ 23ന്) സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ശുചീകരണ പ്രവർത്തനം നടത്തണമെന്ന് ) മന്ത്രി വി.ശിവൻകുട്ടി. ഇടുക്കി അണക്കര സ്‌കൂള്‍ ഗ്രീന്‍ ക്യാമ്പസ് ക്ലീന്‍ ക്യാമ്പസ് ആയി പ്രഖ്യാപിക്കുന്ന ചടങ്ങിൽ ആണ് മന്ത്രി ഇക്കാര്യം അറിയിച്ചത് . രാവിലെ സ്‌കൂളുകളിൽ ആരോഗ്യ അസംബ്ലി ചേരണം. പ്രഥമാദ്ധ്യാപകൻ പരിസര ശുചിത്വം പാലിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കുട്ടികളോട് സംസാരിക്കണം.
തുടർന്ന് ഉച്ചയ്ക്ക് 12 മണി വരെ സ്കൂൾ ക്യാമ്പസിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തണം. പതിവ് പോലെ തുടർന്ന് ക്‌ളാസുകൾ നടത്തണം. ജൂൺ 24ന് എല്ലാ വിദ്യാഭ്യാസ ഓഫീസുകളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തണമെന്നും മന്ത്രി നിർദേശിച്ചു. തിരുവനന്തപുരം പേരൂർക്കട ഗവൺമെന്റ് ഗേൾസ് ഹൈസ്കൂളിൽ രാവിലെ 9 മണിയ്ക്ക് സംസ്ഥാനതല ഉദ്ഘാടനം പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും.