പ്രധാന വാർത്തകൾ
ചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം സ്കൂൾ പരീക്ഷ ചോദ്യപ്പേപ്പർ മുൻകൂട്ടി യുട്യൂബ് ചാനലിൽ: കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കുംമന:പാഠം പഠിച്ചുമാത്രം സ്കൂ​ൾ പ​രീ​ക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠ​ന മികവ്  പരിശോധിക്കണം പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനംഎസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തുഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്

സംസ്ഥാനത്തെ ഐടിഐകളിൽ ആധുനിക കോഴ്‌സുകൾ: \’കർമചാരി\’ മാതൃകയിലുള്ള പുതിയ പദ്ധതിയും നടപ്പാക്കും

Jun 20, 2023 at 11:16 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lvi1nIucsW65nmHNAWmwHo

തിരുവനന്തപുരം:സംസ്ഥാനത്തെ ഐടിഐകളിൽ ആധുനിക കോഴ്‌സുകൾ ആരംഭിക്കുന്നത് സംബന്ധിച്ച് പഠനം നടത്താൻ കമ്മിറ്റി രൂപവൽക്കരിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി. കേരള സർക്കാർ വ്യാവസായിക പരിശീലന വകുപ്പ് \”Excellentia 23\” അവാർഡ് ദാനവും വികസനരേഖാ പ്രകാശനവും YIP ക്ലബ്ബുകളുടെ സംസ്ഥാനതല ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി. പഠനത്തോടൊപ്പം തൊഴിൽ നൽകുന്ന പദ്ധതിയായ കർമചാരി മാതൃകയിൽ പദ്ധതി ഐ ടി ഐകളിൽ നടപ്പാക്കും.
ഐ.ടി.ഐ ട്രെയിനികളിൽ പുത്തൻ ആശയം കൊണ്ടുവരുന്നതിനും ആയത് പ്രവൃത്തി പഥത്തിലേയ്ക്ക് എത്തിക്കുന്നതിനും ഓരോ ഐ.ടി.ഐയിലും KDISC- ന്റെ സഹകരണത്തോടെ വൈ.ഐ.പി അഥവാ യങ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാം ക്ലബ് ഈ വർഷം ആരംഭിയ്ക്കുകയാണ്.

\"\"


KDISC- യുടെ മുൻനിര ഇന്നവേഷൻ പരിപാടിയായ വൈ.ഐ.പിയിലൂടെ സർക്കാർ സ്കൂളുകൾ, കോളേജുകൾ, നോൺ ടെക്നിക്കൽ ആന്റ് പോളി ടെക്നിക്, എംപ്ലോയ്മെന്റ് ആന്റ് ട്രെയിനിംഗ് തുടങ്ങിയ വകുപ്പുകളുടെ പങ്കാളിത്തവും സ്കൂളുകളിലും കോളേജുകളിലും നൂതന സംസ്കാരം വളർത്തുന്നതിനും അദ്ധ്യാപകർക്ക് ചുമതലയും ഉത്തരവാദിത്തവും കൂടുതലായി നൽകുവാനും പട്ടികജാതി- പട്ടികവർഗ്ഗക്കാർ, മത്സ്യത്തൊഴിലാളി കുടുംബങ്ങൾ, ഭിന്നശേഷിക്കാർ എന്നീ വിഭാഗങ്ങളിൽ നിന്നുളളവരുടെ പങ്കാളിത്തം വർദ്ധിപ്പിക്കുവാനും ലക്ഷ്യമിടുന്നു.

\"\"

കേരള സംസ്ഥാനവുമായി ബന്ധപ്പെട്ട നൂതനമായി ഇടപെടലുകൾ ആവശ്യമായ കൃഷി, വനം, സസ്യശാസ്ത്രം, മൃഗസംരക്ഷണം, ജലസംരക്ഷണം, പരമ്പരാഗത വ്യവസായം, കുട്ടികളുടെ പ്രശ്നങ്ങൾ, പ്രായമായവരുടെ പ്രശ്നങ്ങൾ, ദുരന്ത നിവാരണം, മഹാമാരി അനന്തര ഇന്നവേഷനുകൾ തുടങ്ങി 22 പ്രസക്തമായ വിഷയങ്ങളിലാണ് വൈ.ഐ.പി ശ്രദ്ധയൂന്നുന്നത്.

\"\"

വകുപ്പിന് കീഴിൽ സ്വന്തമായി സ്ഥലമുള്ള ഐ.ടി.ഐകളിൽ അടുത്ത മൂന്ന് വർഷം നടപ്പാക്കാൻ ഉദ്ദേശിക്കുന്ന വികസന പ്രവർത്തനങ്ങളുടെ രൂപരേഖ ബന്ധപ്പെട്ട ഐ.ടി.ഐകളിലെ പ്രിൻസിപ്പാൾ, ജീവനക്കാർ, പി.റ്റി.എ എന്നിവരുടെ സഹായത്തോടെ തയ്യാറാക്കിയിട്ടുണ്ട്. വികസനരേഖ തയ്യാറാക്കിയതിലൂടെ ഭാവിയിൽ ഐ.ടി.ഐകളിൽ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികൾക്കനുസൃതമായി ബഡ്ജറ്റിൽ തുക വകയിരുത്തുന്നതിനും ഈ തുക ലഭ്യമാക്കി സമയബന്ധിതമായി വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനും സാധിക്കും. ഐ.ടി.ഐകളുടെ മാസ്റ്റർ പ്ലാൻ നിലവിൽ വകുപ്പിന്റെ ഐ.ടി. സെല്ലി-ന്റെ നേതൃത്വത്തിൽ വികസിപ്പിച്ച സോഫ്റ്റ്‍വെയറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

\"\"


സംസ്ഥാനത്തെ ഐ.ടി.ഐകളിൽ മികച്ച പരിശീലനം ഉറപ്പാക്കുന്നതിനും, ഐ.ടി.ഐകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യം വെയ്ക്കുന്ന പദ്ധതിയാണ് ഗ്രേഡിംഗ് ഓഫ് ഐ.ടി.ഐ പദ്ധതിയെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ ഗതാഗത മന്ത്രി അഡ്വ. ആന്റണി രാജു അധ്യക്ഷനായിരുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് കാമറകൾ നിലവിൽ വന്നതോടെ സംസ്ഥാനത്ത് വാഹനാപകടങ്ങൾ കുറഞ്ഞിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

\"\"

ട്രാഫിക് നിയമ ലംഘനങ്ങളും വാഹനാപകട മരണങ്ങളും കുറഞ്ഞതായി മന്ത്രി വ്യക്തമാക്കി. വ്യാവസായിക പരിശീലന വകുപ്പ് ഡയറക്ടർ ഡോക്ടർ വീണ എൻ മാധവൻ ഐഎഎസ് ചടങ്ങിൽ സ്വാഗതവും അഡീഷണൽ ഡയറക്ടർ ശിവശങ്കരൻ കെ പി നന്ദിയും പറഞ്ഞു.

\"\"

Follow us on

Related News