SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/BaDOlYpQHXNKpq43R5DvRz
തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ (ഹയർ സെക്കന്ററി & വൊക്കേഷനൽ ഹയർ സെക്കന്ററി) ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. അലോട്മെന്റ് വിവരങ്ങൾ https://hscap.kerala.gov.in വഴി പരിശോധിക്കാം.
Candidate Login-SWS എന്നതിലൂടെ ലോഗിൻ ചെയ്ത് ക്യാൻഡിഡേറ്റ് ലോഗിനിലെ First Allot Results എന്ന ലിങ്കിലൂടെ അലോട്മെന്റ് പരിശോധിക്കാം.
അലോട്ട്മെന്റ് ലഭിച്ചവർ കാൻഡിഡേറ്റ് ലോഗിനിലെ First Allot Results എന്ന
ലിങ്കിൽ നിന്നും ലഭിക്കുന്ന അലോട്ട്മെന്റ് ലെറ്ററുമായി അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ
രക്ഷകർത്താവിനോടൊപ്പം ആവശ്യമുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഹാജരാകണം. ആദ്യ അലോട്ട്മെന്റ് അനുസരിച്ചുള്ള പ്ലസ് വൺ പ്രവേശനം നാളെ (ജൂൺ19ന്) രാവിലെ 11മുതൽ ആരംഭിക്കും. ജൂൺ 19മുതൽ ജൂൺ 21ന് വൈകിട്ട് 4വരെയാണ് പ്രവേശനം.
വിദ്യാർത്ഥികൾക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്മെന്റ് ലെറ്റർ അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ നിന്നും പ്രിന്റ് എടുത്ത് അഡ്മിഷൻ സമയത്ത്
നൽകുന്നതാണ്.
ആദ്യ അലോട്ട്മെന്റിൽ ഒന്നാമത്തെ ഓപ്ഷൻ ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. പ്രവേശന സമയത്ത് അടയ്ക്കേണ്ട ഫീസ് സർട്ടിഫിക്കറ്റ് വെരിഫിക്കേഷനു
ശേഷം സ്കൂളിൽ അടക്കാവുന്നതാണ്. മറ്റ് ഓപ്ഷനുകളിൽ അലോട്ട്മെന്റ് ലഭിക്കുന്നവർക്ക് ഇഷ്ടാനുസരണം താൽക്കാലിക പ്രവേശനമോ ആവശ്യമെങ്കിൽ സ്ഥിരപ്രവേശനമോ നേടണം.
അലോട്ട്മെന്റ് ലഭിച്ചിട്ടും താൽക്കാലിക പ്രവേശനം നേടാതിരിക്കുന്ന വിദ്യാർത്ഥികളെ തുടർന്നുള്ള അലോട്ട്മെന്റുകളിൽ പരിഗണിക്കില്ല. ആദ്യഅലോട്ട്മെന്റിൽ ഇടം നേടാത്തവർ അടുത്ത
അലോട്ട്മെന്റുകൾക്കായി കാത്തിരിക്കണം.
വിദ്യാർത്ഥികൾക്ക് തങ്ങൾ അപേക്ഷിച്ച് ഓരോ സ്കൂളിലേയും കാറ്റഗറി തിരിച്ചുള്ള അവസാന റാങ്ക് വിവരങ്ങൾ പരിശോധിക്കാവുന്നതാണ്. അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർത്ഥികളെല്ലാം നിർദ്ദിഷ്ട സമയത്ത് തന്നെ സ്കൂളുകളിൽ പ്രവേശനത്തിന് ഹാജരാകണമെന്നും
പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.