SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lvi1nIucsW65nmHNAWmwHo
തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ പഠനവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കുള്ള \’സമ്പൂർണ പ്ലസ്\’ മൊബൈൽ ആപ്പ് ഇന്നുമുതൽ പ്രവർത്തനസജ്ജമാകും. ആപ്പിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 5ന് പിആർഡി ചേംബറിൽ മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കും. സംസ്ഥാനത്തെ 50 ലക്ഷത്തോളം കുട്ടികളുടെ ഹാജർനില, പഠന പുരോഗതി (മെന്ററിങ് സപ്പോർട്ട്), പ്രോഗ്രസ് റിപ്പോർട്ട് തുടങ്ങിയവ രേഖപ്പെടുത്താനും രക്ഷിതാക്കളും സ്കൂളും തമ്മിലുള്ള വിനിമയം സുഗമമാക്കുന്നതിനുമായാണ് കൈറ്റ് \’സമ്പൂർണ പ്ലസ്\’ മൊബൈൽ ആപ്പ് തയ്യാറാക്കിയത്. താഴെക്കാണുന്ന ലിങ്ക് വഴി മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.kite.sampoornaplus
അടുത്തദിവസം മുതൽ മൊബൈൽ ആപ്പിൽ സ്കൂളുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ അപ്‌ലോഡ് ചെയ്തു തുടങ്ങും. ചടങ്ങിൽ പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ
സെക്രട്ടറി, പൊതുവിദ്യാഭ്യാസ ഡയറക്ടർ, കൈറ്റ് സി.ഇ.ഒ തുടങ്ങിയവർ പങ്കെടുക്കും.