SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lvi1nIucsW65nmHNAWmwHo
തിരുവനന്തപുരം:അധ്യാപകർക്ക് നിലവിലുള്ള ഒരു ദിവസത്തെ പരിശീലനം വേണ്ടത്ര ഗുണം ചെയ്യുന്നില്ലെന്നും അധ്യാപക പരിശീലനം ഒരാഴ്ച നീളുന്ന റസിഡൻഷ്യൽ പരിശീലനമാക്കി മാറ്റുമെന്നും മന്ത്രി വി. ശിവൻകുട്ടി. സംസ്ഥാന അധ്യാപക അവാർഡുകൾ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
അധ്യാപക പരിശീലനം ഒരാഴ്ച നീളുന്ന റസിഡൻഷ്യൽ പരിശീലനമാക്കി
മാറ്റുന്നതിനുള്ള നടപടികളിലേക്ക് സർക്കാർ പ്രവേശിക്കുകയാണ്.
അധ്യാപകരുടെ എല്ലാവിധ അവകാശങ്ങളും സർക്കാർ സംരക്ഷിക്കും. പക്ഷേ വിദ്യാർഥികളുടെ അവകാശങ്ങൾക്കും കാര്യങ്ങൾക്കും അധ്യാപകർ പ്രഥമ പരിഗണന നൽകേണ്ടതുണ്ട്.