കെഎസ്ആർടിസി സ്വിഫ്റ്റിൽ ഡ്രൈവർ, കണ്ടക്ടർ നിയമനം: 600 ഒഴിവുകൾ

Jun 14, 2023 at 3:45 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lvi1nIucsW65nmHNAWmwHo

തിരുവനന്തപുരം:കെഎസ്ആർടിസി സ്വിഫ്റ്റിൽ ഡ്രൈവർ കം കണ്ടക്ടറുടെ 600 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. കരാർ അടിസ്ഥാനത്തിലാണു നിയമനം. കെഎസ്ആർടിസിയിലെ നിലവിലുള്ള താത്കാലിക ജീവനക്കാർക്കും അപേക്ഷ സമർപ്പിക്കാം. അപേക്ഷകർ പത്താം ക്ലാസ് വിജയിച്ചിരിക്കണം. ഹെവി പാസഞ്ചർ വാഹനങ്ങളിൽ 5 വർഷത്തെ പരിചയം നിർബന്ധമാണ്. ഹെവി ഡ്രൈവിങ് ലൈസൻസ് വേണം. ഇഗ്ലീഷും മലയാളവും എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. 24 നും 55നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

\"\"

8 മണിക്കൂർ ഡ്യൂട്ടിക്ക് 715 രൂപയാണ് വേതനം. അധിക മണിക്കൂറിന് 130 രൂപയും ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്നവർ മോട്ടോർ വാഹന വകുപ്പിൽനിന്ന് നിശ്ചിത സമയത്തിനുള്ളിൽ കണ്ടക്ടർ ലൈസൻസ് നേടണം. ഡ്രൈവിങ് ടെസ്റ്റ്, കൂടിക്കാഴ്ച എന്നിവയുടെ അടിസ്ഥാനത്തിലാണു തിരഞ്ഞെടുപ്പ്. തിരഞ്ഞെടുക്കപ്പെടുന്നവർ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ, കെഎസ്ആർടിസി – സ്വിഫ്റ്റ് എന്ന പേരിൽ 30,000 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് നൽകണം. സെക്യൂരിറ്റി ഡെപ്പോസിറ്റായി നൽകുന്ന ഈ തുക പിന്നീട് തിരികെ നൽകും. കെഎസ്ആർടിസി ജീവനക്കാർക്ക് ഡെപ്പോസിറ്റ് ബാധകമല്ല. ഓൺലൈൻ മുഖേന ജൂൺ 17വരെ അപേക്ഷ നൽകാം. വിശദവിവരങ്ങൾക്ക് http://kcmd.in.

\"\"

Follow us on

Related News