SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lvi1nIucsW65nmHNAWmwHo
കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ എൻസിസി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മാണിക്യമംഗലം ഗവ. എൽ. പി. സ്കൂളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സർവ്വകലാശാലയുടെ സ്റ്റുഡന്റ്സ് സർവ്വീസസ് ഡയറക്ടർ ഡോ. പി. ഉണ്ണികൃഷ്ണൻ പഠനോപകരണ വിതരണ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. അസോസിയേറ്റ് എൻ. സി. സി. ഓഫീസർ ലഫ്റ്റനന്റ് ഡോ. സി. ആർ. ലിഷ അധ്യക്ഷയായിരുന്നു. ഹെഡ്മാസ്റ്റർ പി. സജി, സീനിയർ അണ്ടർ ഓഫീസർ എം. എസ്. മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.