SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db
തിരുവനന്തപുരം:കഴിഞ്ഞ വർഷത്തെ സംസ്ഥാന അധ്യാപക അവാർഡുകൾ പ്രഖ്യാപിച്ചു. പുരസ്‌കാര ജേതാക്കളുടെ ഫോട്ടോയും വിവരങ്ങളും താഴെ നൽകുന്നു. ലോവർ പ്രൈമറി, അപ്പർ പ്രൈമറി, സെക്കന്ററി, ഹയർ സെക്കന്ററി വിഭാഗങ്ങളിൽ 5 അധ്യാപകരെ വീതവും, വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗത്തിൽ 2 അധ്യാപകരെയുമാണ് 2021-22 വർഷത്തെ അവാർഡിന് തെരഞ്ഞെടുത്തത്. പാഠ്യ-പാഠ്യേതര രംഗങ്ങളിലെ പ്രവർത്തനം പരിഗണിച്ചും, മാതൃക ക്ലാസ്സ് അവതരണം, അഭിമുഖം എന്നിവയിലെ പ്രകടനം കൂടി വിലയിരുത്തിയുമാണ്
പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ചെയർമാനും, പൊതുവിദ്യാഭ്യാസ ഡയറക്ടർ കൺവീനറും, എസ്.സി.ഇ.ആർ.ടി, എസ്.എസ്.കെ, എസ്.ഐ.ഇ.ടി. എന്നീ
ഡയറക്ടർമാരും അംഗമായ സമിതി സംസ്ഥാന അവാർഡ് ജേതാക്കളെ
തെരഞ്ഞെടുത്തത്.
അവാർഡ് നേടിയ ലോവർ പ്രൈമറി, അപ്പർ പ്രൈമറി, സെക്കന്ററി, ഹയർസെക്കന്ററി, വൊക്കേഷണൽ ഹയർസെക്കന്ററി അദ്ധ്യാപകരുടെ പേര്, ഔദ്യോഗിക പദവി, സ്കൂളിന്റെ പേര്, ജില്ല എന്നിവ താഴെ നൽകുന്നു. അവാർഡുകൾ ഈ മാസം 16ന് ഉച്ചക്ക് 3 മണിക്ക് തിരുവനന്തപുരം
തമ്പാനൂർ ശിക്ഷക് സദനിൽ മന്ത്രി
വി.ശിവൻകുട്ടി വിതരണം ചെയ്യും. ഇതോടൊപ്പം പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ അവാർഡും വിതരണം ചെയ്യും.
അവാർഡ് ജേതാക്കളുടെ പട്ടിക താഴെ