SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db
വയനാട്: പ്ലസ് വണ്‍ സീറ്റ് അനുവദിക്കുന്നതിൽ മലബാറിനോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് എംഎസ്എഫ് പ്രവർത്തകർ മന്ത്രി വി. ശിവൻകുട്ടിക്കെതിരെ കരിങ്കൊടി വീശി. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. പ്ലസ് വണ്‍ സീറ്റ് വിഷയത്തിലെ മലബാറിനോടുള്ള അവഗണനയിൽ പ്രതിഷേധിച്ചുള്ള എം.എസ്.എഫ് പ്രതിഷേധ സമരത്തിന്റെ ഭാഗമായാണ് വയനാട്ടിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിക്ക് നേരെ കരിങ്കൊടി കാട്ടിയത് .മാനന്തവാടിയില്‍ സമഗ്രവിദ്യാഭ്യാസ പദ്ധതിയുടെ ഉദ്ഘാടന വേദിയിലേക്ക് വരുമ്പോഴാണ് കമ്പളക്കാട് ടൗണിൽ വെച്ച് പ്രതിഷേധം. എം എസ് എഫ് ജില്ലാ സെക്രട്ടറി ഫായിസ് തലയ്ക്കൽ അടക്കം നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു