SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/CE1ocpjL0JpGtFQqwpiYZO
മലപ്പുറം: സാമൂഹിക നീതി വകുപ്പിന് കീഴിലുള്ള തവനൂര്‍ പ്രതീക്ഷാഭവനില്‍ മള്‍ട്ടി ടാസ്ക് പ്രൊവൈഡര്‍ (8 ഒഴിവുകള്‍), സൈക്കോളജിസ്റ്റ് (1 ഒഴിവ്) തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. പത്താം ക്ലാസ് വിജയിച്ചവര്‍ക്ക് മള്‍ട്ടി ടാസ്ക് പ്രൊവൈഡര്‍ തസ്തികകളിലേക്കും സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയവര്‍ക്ക് സൈക്കോളജിസ്റ്റ് തസ്തികയിലേക്കും അപേക്ഷിക്കാം. സമൂഹത്തോട് പ്രതിബദ്ധതയുള്ള, സേവന തല്‍പരരായവരായിരിക്കണം അപേക്ഷകര്‍. സമാന തസ്തികയില്‍ മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. താല്‍പര്യമുള്ളവര്‍ hr.kerala@hlfppt.org എന്ന മെയില്‍ അഡ്രസ്സിലേക്ക് ജൂണ്‍ 16 ന് മുമ്പ് ബയോഡാറ്റ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0494 269 9050, pratheekshabhavanthavanur@gmail.com.