SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/CE1ocpjL0JpGtFQqwpiYZO
തിരുവനന്തപുരം:സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജിയിൽ(C-DIT) താൽക്കാലിക പ്രോജക്ട് തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. സീനിയർ പ്രോജക്ട് സൂപ്പർവൈസറുടെ 2 ഒഴിവുണ്ട്. ശമ്പളം: 28,800 – 36, 000 രൂപ. ബിടെക് എൻജിനീയറിങ് ആആണ് യോഗ്യത. കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തിപരിചയം വേണം. 50 വയസ്സ് കവിയരുത്.
കൂടാതെ, സീനിയർ ഗ്രാഫിക് ഡിസൈനറുടെ ഒരു ഒഴിവുമുണ്ട്. ശമ്പളം 28, 800 – 36, 000 രൂപ. ബാച്ചിലർ ഓഫ് ഫൈൻ ആർട്സ് (ബിഎഫ്എ) ആണു യോഗ്യത. 5 വർഷത്തെ പ്രവൃത്തി പരിചയം വേണം. 50 വയസ്സ് കവിയരുത്. http://careers.cdit.org എന്ന വെബ്സൈറ്റിലൂടെ ഓൺലൈൻ മുഖേന അപേക്ഷിക്കണം. അവസാന തീയതി ജൂൺ 15. വെബ്സൈറ്റ്: http://cdit.org സന്ദർശിക്കുക.
