പ്രധാന വാർത്തകൾ
നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷ: അപേക്ഷ 23മുതൽഇന്ത്യൻ റെയിൽവേയിൽ വിവിധ തസ്തികകളിൽ നിയമനം: ആകെ 8113 ഒഴിവുകൾകേരള സ്കൂൾ ശാസ്ത്രോത്സവം: ലോഗോ ഡിസൈൻ ചെയ്യാംഎംടെക് സ്പോട്ട് അഡ്മിഷൻ നാളെസ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷേണൽ ടെക്നോളജിയിൽ അക്കാദമിക് കോർഡിനേറ്റർ നിയമനംആയുർവേദ, ഹോമിയോ ഡിഗ്രി/ഡിപ്ലോമ പ്രവേശന നടപടികൾ ഉടൻസ്കൂൾ,കോളജ് വിദ്യാർത്ഥികൾക്ക് സ്പെഷ്യൽ പാക്കേജ് ഒരുക്കി കെഎസ്ആർടിസികേന്ദ്ര അംഗീകാരത്തോടു കൂടിയ ലാബ് കെമിസ്റ്റ് (റബ്ബർ) സർട്ടിഫിക്കറ്റ് കോഴ്‌സ്നിപ്പ രോഗബാധ: മലപ്പുറത്ത് മാസ്ക് നിർബന്ധം, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാപാരങ്ങൾക്കും നിയന്ത്രണംന്യൂനപക്ഷ യുവജനങ്ങൾക്ക് ഒരു ലക്ഷം തൊഴിലവസരങ്ങൾ: സംസ്ഥാനതല ഉദ്ഘാടനം 19ന്

കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയിൽ 797 ഓഫീസർ ഒഴിവുകൾ: അപേക്ഷ ജൂൺ 23വരെ

Jun 8, 2023 at 9:02 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ഇന്റലിജൻസ് ബ്യൂറോയിൽ ജൂനിയർ ഇന്റലിജൻസ് ഓഫിസർ ഗ്രേഡ് II / ടെക്നിക്കൽ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ആകെ 797 ഒഴിവുകൾ ഉണ്ട്. നേരിട്ടുള്ള നിയമനമാണ്. ജനറൽ സെൻട്രൽ സർവീസ്, ഗ്രൂപ്പ് സി (നോൺ ഗസറ്റഡ്, നോൺ മിനിസ്റ്റീരിയൽ ) എന്നീ തസ്തികയാണുള്ളത്. ജൂൺ 23വരെ അപേക്ഷ നൽകാം. ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ / ഇലക്ട്രിക്കൽ & ഇലക്‌ട്രോണിക്സ്/ ഐടി / കംപ്യൂട്ടർ സയൻസ്/ കംപ്യൂട്ടർ എൻജിനീയറിങ്/ കംപ്യൂട്ടർ ആപ്ലിക്കേഷൻസിൽ എൻജിനീയറിങ് ഡിപ്ലോമ അല്ലെങ്കിൽ ബി.എസ്.സി ഇലക്ട്രോണിക്സ്/ കംപ്യൂട്ടർ സയൻസ്/ ഫിസിക്സ് / മാത് സ് അല്ലെങ്കിൽ ബിസിഎ ആണ് യോഗ്യത.

\"\"

ഭിന്നശേഷി വിഭാഗക്കാർ അപേക്ഷിക്കേണ്ടതില്ല. പ്രായം 18 നും 27 നും മധ്യേയാണ്. എസ് സി /എസ്ടി വിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും വർഷം ഇളവു ലഭിക്കും. അർഹരായ മറ്റു വിഭാഗങ്ങൾക്കും നിയമാനുസൃതമായ ഇളവുണ്ട്. 25,500 – 81,100 രൂപയാണ് ശമ്പളം. ഒബ്ജക്ടീവ് ടൈപ്പ് ഓൺലൈൻ പരീക്ഷ, സ്കിൽ ടെസ്റ്റ്, ഇന്റർവ്യൂ എന്നിവ മുഖേനയാണ് തിരഞ്ഞെടുപ്പ്. വിവരങ്ങൾക്ക്: http://mha.gov.in, http://ncs.gov.in.

\"\"

Follow us on

Related News