പ്രധാന വാർത്തകൾ
കാലിക്കറ്റിൽ നാലുവർഷ ബിരുദം: ജൂൺ ഒന്നുവരെ അപേക്ഷിക്കാംവിദ്യാഭ്യാസ മന്ത്രിയുടെ യോഗത്തില്‍ പ്രതിഷേധം: എംഎസ്എഫ് സംസ്ഥാന സെക്രട്ടറി അറസ്റ്റില്‍ഹയര്‍സെക്കന്‍ററി ജേണലിസം അധ്യാപകരുടെ സംസ്ഥാന സമ്മേളനം നാളെ തിരൂരിൽഹയർസെക്കൻഡറി സ്ഥലംമാറ്റ നടപടികൾ പൂർത്തിയാക്കാൻ ഉള്ളത് 389 അധ്യാപകർ മാത്രം: മന്ത്രി വി.ശിവൻകുട്ടിസവിശേഷ വിദ്യാലയ പാഠ്യപദ്ധതിയിൽ തൊഴിൽലധിഷ്ഠിത വിദ്യാഭ്യാസത്തിന് പരിഗണന നൽകും: വി.ശിവൻകുട്ടികാലിക്കറ്റ്‌ സർവകലാശാല ഇന്ന് പ്രസിദ്ധീകരിച്ച പരീക്ഷാഫലങ്ങൾസ്കൂളുകൾ പാഠപുസ്തകങ്ങൾ കൈപ്പറ്റണം: കർശന നിർദേശംനാലുവർഷ ബിരുദം: താല്പര്യമുള്ള വിഷയങ്ങൾ തിരഞ്ഞെടുക്കാൻ അവസരംപുതിയ അധ്യയന വർഷം: കെട്ടിട, വാഹന ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ നൽകാൻ കാലതാമസം വരുത്തരുത്കാലിക്കറ്റ് സർവകലാശാല ബിരുദ പരീക്ഷാഫലം: 82.40 ശതമാനം വിജയം

ഈ വർഷം 205 അധ്യയന ദിനങ്ങൾ: മാർച്ച് 31ന് സ്കൂൾ അടയ്ക്കും

Jun 7, 2023 at 3:31 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

തിരുവനന്തപുരം: സ്കൂൾ അധ്യയന ദിവസങ്ങൾ 205 ആക്കി പുന:ക്രമീകരിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടിന് മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന അധ്യാപക സംഘടനകളുടെ യോഗത്തിലാണ് തീരുമാനം. ഏപ്രിൽ ആദ്യവാരത്തെ പ്രവൃത്തിദിനങ്ങൾ ഒഴിവാക്കി. പഴയപോലെ മാർച്ച്‌ 31ന് സ്കൂൾ അടയ്ക്കും. ശനിയാഴ്ചകളിലെ പ്രവൃത്തി ദിനം ഒഴിവാക്കുന്നത് പരിശോധിക്കാമെന്നും മന്ത്രി ഉറപ്പു നൽകി. പുതിയ തീരുമാനപ്രകാരം അക്കാദമിക് കലണ്ടർ പരിഷ്കരിക്കും.

മുഴുവൻ ശനിയാഴ്ചകളും അധ്യയന ദിവസങ്ങളാണ് എന്ന പ്രചാരണം ശരിയല്ലെന്ന് മന്ത്രി പറഞ്ഞു. അധ്യയന വർഷത്തിലെ ആകെയുള്ള 52 ശനിയാഴ്ചകളിൽ 13 ശനിയാഴ്ചകൾ മാത്രമാണ് പ്രവൃത്തി ദിനമായി നിശ്ചയിച്ചിട്ടുള്ളത്. നിലവിലെ നിയമങ്ങളും കോടതി വിധികളും ഒരാഴ്ചയിൽ 5 പ്രവൃത്തി ദിനങ്ങൾ വേണം എന്ന് നിർദ്ദേശിച്ചിട്ടുള്ള പശ്ചാത്തലത്തിലാണ് ആഴ്ചയിൽ 5 ദിവസം അധ്യയന ദിനങ്ങൾ ലഭിക്കാത്ത ആഴ്ചകളിൽ ശനിയാഴ്ച പഠന ദിവസമാക്കിയിട്ടുള്ളത്.

\"\"

2022-23 അക്കാദമിക വർഷത്തിൽ 198 അധ്യയന ദിനങ്ങളാണ് വിദ്യാഭ്യാസ കലണ്ടറിൽ ഉണ്ടായിരുന്നത്. അതിനോടൊപ്പം 4 ശനിയാഴ്ചകൾ കൂടി അധ്യയന ദിനങ്ങളാക്കി 202 അധ്യയന ദിനങ്ങൾ ആണ് 2022-23 അക്കാദമിക വർഷത്തിലുണ്ടായിരുന്നത്. 2023-24 അക്കാദമിക വർഷത്തിൽ 192 അധ്യയന ദിനങ്ങളും 13 ശനിയാഴ്ചകളും ചേർന്ന് 205 അധ്യയന ദിനങ്ങൾ ആണ് ഉണ്ടാകുക. യോഗത്തിൽ പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്ജ് ഐ.എ.എസ്., പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് ഐ.എ.എസ്. തുടങ്ങിയവരും പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.

\"\"

പത്തുവരെയുള്ള ക്ലാസിലെ കുട്ടികൾക്ക് ശനിയാഴ്ചകൾ പ്രവർത്തി ദിനമാക്കിയത് വലിയ വിവാദം ഉയർത്തിയിരുന്നു. കെഎസ്ടിഎ അടക്കമുള്ള സംഘടനകൾ പരസ്യമായി രംഗത്ത് വന്നതിനെ തുടർന്നാണ് സർക്കാർ ഇതുമായി ബന്ധപ്പെട്ട പുനരാലോചന നടത്തിയത്. ശനിയാഴ്ചകളിലെ പ്രവർത്തി ദിനങ്ങളെക്കുറിച്ചുള്ള പ്രതിഷേധവും തീരുമാനം സർക്കാർ പുനരാലോചിക്കുമെന്നുമുള്ള വാർത്ത 3 ദിവസം മുമ്പ് \’\’സ്കൂൾ വാർത്ത\’\’ നൽകിയിരുന്നു.

\"\"

Follow us on

Related News