SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db
തിരുവനന്തപുരം: 2023 മാർച്ചിൽ നടന്ന എസ്എസ്എൽസി പരീക്ഷയുടെ
റീവാല്യുവേഷൻ, സ്കൂട്ടണി ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം പരീക്ഷാഭവന്റെ ഔദ്യോഗിക വെബ് സൈറ്റിൽ പരിശോധിക്കാം.(https://sslcexam.kerala.gov.in)
ഈ വർഷം 99.70 ശതമാനമായിരുന്നു വിജയം. ഈ വർഷം 68,604 വിദ്യാർത്ഥികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു. കഴിഞ്ഞ വർഷം ഇത് 44,363 ആയിരുന്നു. 4,17,864 വിദ്യാർഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി. ഏറ്റവും അധികം വിജയ ശതമാനം ഉള്ള ജില്ല കണ്ണൂരാണ്. 99.94 ശതമാനമാണ് കണ്ണൂരിലെ വിജയം. ഏറ്റവും കുറവ് വിജയ ശതമാനം വയനാട്ടിലാണ്. 2581 സ്കൂളുകൾ 100% വിജയം നേടി. വിജയിച്ചവർക്കുള്ള സർട്ടിഫിക്കറ്റുകൾ ജൂൺ ആദ്യവാരം മുതൽ വിതരണം ചെയ്യും. 4,19,128 പേരാണ് ഈ വർഷം എസ്എസ്എൽസി പരീക്ഷ എഴുതിയത്.
