പ്രധാന വാർത്തകൾ
NEET-UG- മെയ് 3ന്: അപേക്ഷ മാർച്ച്‌ 8വരെ‍പെരുന്നാളിന് 3 ദിവസത്തെ അവധി വേണം: പ്രമേയവുമായി സമസ്തകെൽട്രോണിൽ എഞ്ചിനീയർ, ടെക്‌നിക്കൽ അസിസ്റ്റന്റ് നിയമനം: 12 ഒഴിവുകൾപത്താം ക്ലാസുകാർക്ക് തപാൽ വകുപ്പിൽ ഗ്രാമീൺ ഡാക് സേവക് നിയമനം: അപേക്ഷ സമയം അവസാനിക്കുന്നുകാലിക്കറ്റ് സർവകലാശാലയുടെ 4 ഓൺലൈൻ പിജി കോഴ്സുകൾ: പ്രവേശനം ഉടൻസിനിമ, ടെലിവിഷൻ മേഖലകളിലെ വിവിധ കോഴ്സുകൾ: സത്യജിത് റായ്‌ ഫിലിം & ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശനംഎസ്എസ്എൽസി പരീക്ഷ: ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി2015-16 മുതൽ നിയമനാംഗീകാരം ലഭിച്ചവർക്ക് സംരക്ഷണം അനുവദിക്കുന്നത് സർക്കാർ പരിഗണനയിൽ: വി.ശിവൻകുട്ടിഎയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണവും അധ്യാപകരുടെ നിയമന അംഗീകാരവും സംബന്ധിച്ചുള്ള സർക്കാർ നിലപാട് അറിയിച്ച് വിദ്യാഭ്യാസ മന്ത്രിസ്കൂൾ വിദ്യാർത്ഥികൾക്കുള്ള സൗജന്യ ഇൻഷുറൻസ് പരിരക്ഷാ പദ്ധതി: രജിസ്‌ട്രേഷൻ ഉടൻ

എംജി ബിരുദ, ഇന്റഗ്രേറ്റഡ് കോഴ്‌സുകൾ: ഏകജാലക പ്രവേശനത്തിന് ജൂൺ 12 വരെ സമയം

Jun 6, 2023 at 7:30 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

കോട്ടയം:മഹാത്മാ ഗാന്ധി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത സർക്കാർ, എയ്ഡഡ്, സ്വാശ്രയ ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ ഒന്നാം വർഷ ബിരുദ-ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിൽ ഏകജാലക പ്രവേശനത്തിന് ജൂൺ 12 വരെ ഓൺലൈനിൽ രജിസ്റ്റർ ചെയ്യാം. സാധ്യതാ അലോട്ട്‌മെന്റ് ജൂൺ 15നും ഒന്നാം അലോട്ട്‌മെന്റ് ജൂൺ 20നും പ്രസിദ്ധീകരിക്കും. ജൂലൈ പത്തിന് ഒന്നാം സെമസ്റ്റർ ക്ലാസ് ആരംഭിക്കും.

മാനേജ്‌മെന്റ്, ലക്ഷ്വദ്വീപ് ക്വാട്ടകളിൽ ഓൺലൈൻ മുഖേന മാത്രമാണ് അപേക്ഷ സ്വീകരിക്കുക. രണ്ടു വിഭാഗത്തിലും പ്രവേശനം ആഗ്രഹിക്കുന്നവർ ഏകജാലക സംവിധാനത്തിലൂടെ അപേക്ഷിക്കുകയും പ്രവേശനം ആഗ്രഹിക്കുന്ന കോളജിൽ അപേക്ഷ നൽകുമ്പോൾ ഈ അപേക്ഷാ നമ്പർ നൽകുകയും ചെയ്യണം. ലക്ഷദ്വീപിൽനിന്നുള്ള വിദ്യാർഥികൾക്ക് ഓരോ കോളജിലും സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്.

\"\"

വികലാംഗ, സ്‌പോർട്‌സ്, കൾച്ചറർ ക്വാട്ടകളിൽ സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്കും ഓൺലൈനിലാണ് അപേക്ഷ നൽകേണ്ടത്. സർവകലാശാല പ്രൊവിഷണൽ മാർക്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും രേഖകളുടെ കേന്ദ്രീകൃത പരിശോധന നടത്തുകയും ചെയ്യും.

അപേക്ഷകർ സാക്ഷ്യപത്രങ്ങളുടെ ഡിജിറ്റൽ പതിപ്പ് അപേക്ഷയ്‌ക്കൊപ്പം അപ്‌ലോഡ് ചെയ്യണം. അക്കൗണ്ട് ക്രിയേറ്റ് ചെയ്തപ്പോൾ നൽകിയ ഓൺലൈൻ അപേക്ഷയിലെ പേര്, സംവരണ വിഭാഗം, മൊബൈൽ നമ്പർm, ഇമെയിൽ വിലാസം, പരീക്ഷാ ബോർഡ്, രജിസ്റ്റർ നമ്പർ, അക്കാദമിക് വിവരങ്ങൾ(മാർക്ക്) എന്നിവ ഒഴികെയുള്ള വിവരങ്ങൾ ആവശ്യമെങ്കിൽ ജൂൺ 15, 16 തീയതികളിൽ തിരുത്താവുന്നതാണ്. ഓപ്ഷനുകൾ പുനഃക്രമീകരിക്കുന്നതിനും ഒഴിവാക്കുന്നതിനും കൂട്ടിച്ചേർക്കുന്നതിനും ഈ ദിവസങ്ങളിൽ സൗകര്യമുണ്ടാകും. ജൂൺ 16നു ശേഷം അപേക്ഷയിൽ തിരുത്തലുകൾ വരുത്തുന്നതിനോ ഓപ്ഷനുകൾ കൂട്ടിച്ചേർക്കുന്നതിനോ സാധിക്കില്ല.

\"\"


സംവരാണാനുകൂല്യം വേണ്ടവർ ഓൺലൈൻ അപേക്ഷയോടൊപ്പം റവന്യു അധികാരി നൽകുന്ന കമ്യൂണിറ്റി അല്ലെങ്കിൽ കാസ്റ്റ് സർട്ടിഫിക്കറ്റിന്റെ ഡിജിറ്റൽ പതിപ്പ് അപ്‌ലോഡ് ചെയ്യണം. വിമുക്ത ഭടൻ, ജവാൻ, എൻ.സി.സി, സ്‌കൗട്ട് എന്നീ വിഭാഗങ്ങളുമായി ബന്ധപ്പെട്ട ബോണസ് മാർക്ക് ലഭിക്കുന്നതിന് പ്രോസ്‌പെക്ടസിൽ നിർദേശിച്ചിട്ടുള്ള സാക്ഷ്യപത്രങ്ങളുടെ ഡിജിറ്റൽ പതിപ്പ് നിർബന്ധമായും അപ്‌ലോഡ് ചെയ്യണം.
എയ്ഡഡ് കോളജുകളിൽ കമ്യൂണിറ്റി മെറിറ്റ് സീറ്റുകളിൽ പ്രവേശനം തേടുന്നവർ ഓൺലൈനിൽ അപേക്ഷ നൽകണം. ഈ സീറ്റുകളിലേക്ക് ഓരോ സമുദായത്തിലെയും അപേക്ഷകരിൽനിന്ന് മെറിറ്റ് അടിസ്ഥാനത്തിലുള്ള അലോട്‌മെന്റ് സർവകലാശാല നേരിട്ട് നടത്തും. ഈ സീറ്റുകളിലേക്ക് അപേക്ഷിക്കുന്നവർ റവന്യു അധികൃതർ നൽകുന്ന കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റിന്റെ ഡിജിറ്റൽ പതിപ്പ് അപ്‌ലോഡ് ചെയ്യണം.

\"\"


എയ്ഡഡ്, എയ്ഡഡ് ഫോർവേഡ് കമ്യൂണിറ്റി കോളജുകളിലെ എഴുപത് ശതമാനം മെറിറ്റ് സീറ്റുകളിലേക്കും പത്തു ശതമാനം കമ്യൂണിറ്റി മെറിറ്റ് സീറ്റുകളിലേക്കും എയ്ഡഡ് ബാക്ക് വേഡ് കമ്യൂണിറ്റി കോളജുകളിലെ അറുപത് ശതമാനം മെറിറ്റ് സീറ്റുകളിലേക്കും ഇരുപത് ശതമാനം കമ്യൂണിറ്റി മെറിറ്റ് സീറ്റുകളിലേക്കും സർക്കാർ കോളജുകളിലെ മുഴുവൻ സീറ്റുകളിലേക്കും സർവകലാശാല നേരിട്ട് ഏകജാലകം വഴിയായിരിക്കും പ്രവേശനം നടത്തുക. സർവകലാശാല പ്രസിദ്ധീകരിച്ച പ്രോസ്‌പെക്ടസിൽ നിർദേശിച്ചിട്ടുള്ള സാക്ഷ്യപത്രങ്ങളുടെ അസ്സൽ പ്രവേശന സമയത്ത് കോളജ് പ്രിൻസിപ്പൽ മുമ്പാകെ ഹാജരാക്കണം.

\"\"


വിവിധ പ്രോഗ്രാമുകളുടെ ഫീസിന്റെ വിശദാംശങ്ങൾ സർവകലാശാലാ ഏകജാലക പ്രവേശനത്തിന്റെ വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള വിവിധ കോളജുകളിൽ ഏകജാലക പ്രവേശനവുമായി(ക്യാപ്) ബന്ധപ്പെട്ട് ഹെൽപ്പ് ഡസ്‌ക് സജ്ജീകരിച്ചിട്ടുണ്ട്. ഓൺലൈനിൽ അപേക്ഷ സമർപ്പിക്കുന്നതിന് ഹെൽപ്പ് ഡസ്‌കിന്റെ സേവനം തേടാവുന്നതാണ്. ഹെൽപ് ഡസ്‌കുകളുടെ ഫോൺ നമ്പരുകൾ ക്യാപ് വെബ്‌സൈറ്റിലുണ്ട്. ഓൺലൈൻ രജിസ്‌ട്രേഷനും വിശദ വിവരങ്ങൾക്കും http://cap.mgu.a-c.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

\"\"

Follow us on

Related News