പ്രധാന വാർത്തകൾ
UGC-NET പരീക്ഷയിൽ മാറ്റം: വിശദവിവരങ്ങൾ ബിഫാം ലാറ്ററൽ എൻട്രി പ്രവേശനം: ഓപ്ഷൻ സമർപ്പണം തുടങ്ങിസംസ്ഥാനത്തെ സ്പോർട്സ് സ്കൂളുകളിലെ പ്രവേശനം: ആദ്യഘട്ട തിരഞ്ഞെടുപ്പ് 18മുതൽനാളെ 6ജില്ലകളിൽ പ്രാദേശിക അവധിതിരുവനന്തപുരത്ത് തൃശ്ശൂർ പൂരം: കാല്‍നൂറ്റാണ്ടിനുശേഷം സ്വർണ്ണക്കപ്പുമായി തൃശൂർ 26 വർഷത്തിന് ശേഷം തൃശ്ശൂരിന് സ്വർണ്ണക്കപ്പ്: കലോത്സവത്തിനു തിരശീല വീഴുന്നുസ്കൂൾ കലോത്സവത്തിൽ പാലക്കാട്‌ മുന്നിൽ: തൃശൂരും കണ്ണൂരും തൊട്ടുപിന്നിൽസംസ്ഥാന സ്കൂൾ കലോത്സവം 2025: എ-ഗ്രേഡ് ജേതാക്കളെ പരിചയപ്പെടാംഅച്ഛൻ്റെ വഴിയെ മകൾ…നാടൻ നാടൻപാട്ട് കലാകാരൻ പുലിയൂർ ജയകുമാറിന്റെ മകൾ ശ്രീനന്ദയ്ക്ക് ആദ്യ മത്സരത്തിൽ നേട്ടംസംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ സമാപനം: ജില്ലയിലെ മുഴുവൻ സ്കൂളുകൾക്കും നാളെ അവധി 

പുതിയ അധ്യയന വർഷത്തിന് നാളെ തുടക്കം: ഉദ്ഘാടന ചടങ്ങ് സ്കൂളുകളിൽ പ്രദർശിപ്പിക്കണം

May 31, 2023 at 5:44 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

തിരുവനന്തപുരം:സംസ്ഥാനത്തെ വിദ്യാലയങ്ങൾ നാളെ തുറക്കും. നാളെ രാവിലെ പ്രവേശനോത്സവത്തോടെയാണ് പുതിയ അധ്യയന വർഷം ആരംഭിക്കുക. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം മലയിൻകീഴ് ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ നിർവഹിക്കും. രാവിലെ 10നാണ് ഉദ്ഘാടനം. ഉദ്ഘാടന ചടങ്ങ് കൈറ്റ് വിക്‌ടേഴ്‌സ് ചാനൽ വഴി എല്ലാ സ്‌കൂളുകളിലും തത്സമയം പ്രദർശിപ്പിക്കും. തുടർന്ന് സ്‌കൂൾതല പ്രവേശനോത്സവങ്ങൾ ജനപ്രതിനിധികൾ, സാംസ്‌കാരിക നായകർ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിൽ നടക്കും.  മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനാകും.

\"\"


മന്ത്രിമാരായ അഡ്വ. ആന്റണി രാജു,അഡ്വ.ജി ആർ അനിൽ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവരും സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.
മന്ത്രി കെ എൻ ബാലഗോപാൽ കൊല്ലം ശങ്കരമംഗലത്തും വീണ ജോർജ് പത്തനംതിട്ട കടമ്മനിട്ടയിലും വി എൻ വാസവൻ കോട്ടയം തലയോലപ്പറമ്പിലും റോഷി അഗസ്റ്റിൻ ഇടുക്കി വാഴത്തോപ്പിലും
പി പ്രസാദ് ആലപ്പുഴ പോളതൈയിലും
പി രാജീവ് എറണാകുളത്തും കെ രാധാകൃഷ്ണൻ തൃശ്ശൂരിലും എം ബി രാജേഷ് പാലക്കാട് മലമ്പുഴയിലും വി അബ്ദുറഹിമാൻ മലപ്പുറം കല്പകഞ്ചേരിയിലും പി എ മുഹമ്മദ് റിയാസ് കോഴിക്കോടും ഐസി ബാലകൃഷ്ണൻ എംഎൽഎ വയനാട്ടിലും വി ശിവദാസൻ എംപി കണ്ണൂരിലും മന്ത്രി അഹമ്മദ് ദേവർകോവിൽ കാസർകോടും പ്രവേശനോത്സവം ജില്ലാതല ഉദ്ഘാടനങ്ങൾ നിർവഹിക്കും.

\"\"

മന്ത്രിമാരായ ആർ ബിന്ദു,കെ രാജൻ എന്നിവർ തൃശ്ശൂരിൽ വിവിധ സ്കൂളുകളിൽ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും.
പ്രവേശനോത്സവത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ മന്ത്രി വി ശിവൻകുട്ടി
മലയിൻകീഴ് ഗവൺമെന്റ് വി എച്ച് എസ് എസ് സന്ദർശിച്ചു. പ്രവേശനോത്സവ ഗാനത്തിന്റെ വീഡിയോ റിലീസ് ചെയ്തു.
സംസ്ഥാനത്താകെ 6849 എൽ.പി. സ്‌കൂളുകളും 3009 യു.പി. സ്‌കൂളുകളും 3128 ഹൈസ്‌കൂളുകളും 2077 ഹയർ സെക്കണ്ടറി സ്‌കൂളുകളും 359 വൊക്കേഷണൽ ഹയർ സെക്കണ്ടറി  സ്‌കൂളുകളുമാണ് ഉള്ളത്. സർക്കാർ, എയിഡഡ് സ്‌കൂളുകളുടെ ആകെ എണ്ണം 13,964 ആണ്.  അൺ എയിഡഡ് കൂടി ചേർക്കുമ്പോൾ ഇത് 15,452 ആകും.

\"\"

Follow us on

Related News