പ്രധാന വാർത്തകൾ
എൽഎസ്എസ് – യുഎസ്എസ് സ്കോളർഷിപ്പ് കുടിശിക 27.61 കോടി അനുവദിച്ചു: മന്ത്രി വി ശിവൻകുട്ടിപ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ്: 23ന് വൈകിട്ട് 5വരെ അപേക്ഷ പുതുക്കാംസംസ്ഥാന സർക്കാരിന്റെ ഉജ്ജ്വല ബാല്യം പുരസ്കാരം: അപേക്ഷ ഓഗസ്റ്റ് 15വരെപിജി ഡെന്റൽ പ്രവേശനം: അന്തിമ മെറിറ്റ് ലിസ്റ്റ് & കാറ്റഗറി ലിസ്റ്റ്നാളെ നടക്കുന്ന പ്ലസ് വൺ സ്കൂൾ, കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്മെന്റ് പ്രോട്ടോകോൾ പാലിച്ച്ആനക്കയത്തും പാണ്ടിക്കാട്ടും വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനിശ്ചിത കാലത്തേക്ക് അടച്ചു: മലപ്പുറത്തെ നിപ നിയന്ത്രണങ്ങള്‍ ഇങ്ങനെപ്ലസ് വൺ സ്‌കൂൾ, കോമ്പിനേഷൻ ട്രാൻസ്‌ഫർ അഡ്‌മിഷൻ 22,23 തീയതികളിൽ: ലിസ്റ്റ് ഉടൻസംസ്ഥാന അധ്യാപക അവാർഡ്: അപേക്ഷ 16വരെസ്‌കൂള്‍ അവധി പ്രധാനാധ്യാപകര്‍ക്ക് തീരുമാനിക്കാം: കോഴിക്കോട് കലക്ടര്‍മലപ്പുറം ജില്ലയിൽ നാളെ ഭാഗിക അവധി: മറ്റു 4 ജില്ലകളിലും അവധി

സ്പെഷ്യൽ സ്കൂളുകൾക്ക് സർക്കാർ പാക്കേജ്: പുതിയ മാർഗ്ഗരേഖ പുറത്തിറക്കി

May 27, 2023 at 2:37 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

തിരുവനന്തപുരം:സ്പെഷ്യൽ സ്കൂളുകൾക്ക് സ്പെഷ്യൽ പാക്കേജ് തുക അനുവദിക്കാനുള്ള ഗ്രേഡിങ്ങിന് പുതിയ മാനദണ്ഡം പുറത്തിറക്കി. ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായി എൻജിഒകൾ നടത്തുന്ന സ്പെഷ്യൽ സ്കൂളുകൾക്കായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സ്പെഷ്യൽ പാക്കേജ് തുക വിതരണം ചെയ്യുന്നതിനായി സ്കൂളുകളെ ഗ്രേഡിങ് നടത്തി തെരഞ്ഞെടുക്കുന്നതിനുള്ള സമഗ്ര മാനദണ്ഡ രേഖയാണ് സർക്കാർ പുറത്തിറക്കിയത്. മാനദണ്ഡങ്ങൾ പുതുക്കണമെന്ന് ആവശ്യപ്പെട്ട് സ്പെഷ്യൽ സ്കൂളുകളുടെ സംഘടനയും മാനേജ്മെന്റുകളും മന്ത്രി വി. ശിവൻകുട്ടിക്ക് നിവേദനം നൽകിയിരുന്നു.

\"\"


ഇതിന്റെ അടിസ്ഥാനത്തിൽപൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ (അക്കാദമിക്) ചെയർമാനായ സമിതി റിപ്പോർട്ട് സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ് മാനദണ്ഡങ്ങൾ പുതുക്കി നിശ്ചയിച്ച് ഉത്തരവിറക്കിയത്.
സ്പെഷ്യൽ സ്കൂളുകളിൽ ആദ്യ ഘട്ടത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ നിയോഗിക്കുന്ന ഉദ്യോഗസ്ഥർ പരിശോധന നടത്തും. ഈ പരിശോധന കുറ്റമറ്റതാണെന്ന് ഉറപ്പു വരുത്താൻ സർക്കാർ തലത്തിലും പരിശോധനകൾ ഉണ്ടാകും.

\"\"

ഈ പരിശോധനയുടെ കൂടി അടിസ്ഥാനത്തിലായിരിക്കും ഗ്രേഡിങ് അന്തിമമായിരിക്കുന്നത്. ധനസഹായ വിതരണത്തിന് സ്കൂളുകൾക്ക് പ്രയോജനമാകുന്ന തരത്തിൽ സമയക്രമത്തിൽ മാറ്റങ്ങൾ വരുത്തി ജൂൺ മാസം എല്ലാ പൊതുവിദ്യാലയങ്ങളിലും ആറാമത്തെ പ്രവൃത്തി ദിവസം കുട്ടികളുടെ എണ്ണമെടുക്കുന്നത് പോലെ ജൂൺ 15ന് മുൻപായി പാക്കേജിനുള്ള അപേക്ഷ ക്ഷണിക്കും. ജൂലൈ ആദ്യ വാരത്തിൽ ഉദ്യോഗസ്ഥർ പരിശോധനകൾ നടത്തും. വിശദമായ റിപ്പോർട്ട് ജൂലൈ 31നകം പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് സമർപ്പിക്കേണ്ടതും ആയത് സൂക്ഷ്മ പരിശോധന നടത്തി ആഗസ്റ്റ് 15 ന് ഇത് സർക്കാരിന് സമർപ്പിക്കേണ്ടതുമാണ്. ആഗസ്റ്റ് 31 നകം തന്നെ സർക്കാർ തലത്തിൽ പരിശോധന നടത്തി സെപ്തംബർ രണ്ടാം വാരത്തിനകം ഗ്രാന്റ്-ഇൻ-എയിഡ് കമ്മിറ്റി യോഗം ചേരും,.

\"\"


സെപ്തംബർ മാസം അവസാനത്തോടുകൂടി ആവശ്യമായ തുക റിലീസ് ചെയ്യുന്നതിന് അനുമതി നൽകും. സ്കൂൾ സ്റ്റാഫിന് 5 മാസത്തേക്കുള്ള ഹോണറേറിയം വിതരണം ചെയ്യും. ബാക്കി ഘടകങ്ങൾക്ക് വരുന്ന തുക ഗഡുക്കളായി തിരിച്ച് ഒന്നാം ഗഡു ഇതോടൊപ്പം തന്നെ അനുവദിക്കും. ഓരോ അക്കാദമിക് വർഷം ആരംഭിക്കുമ്പോഴും ആവശ്യമായ പരിശോധന പൂർത്തിയാക്കി പാക്കേജിന്റെ ആദ്യ ഗഡു സെപ്തംബർ മാസം അവസാനത്തിന് മുമ്പായി റിലീസ് ചെയ്തു നൽകാൻ കഴിയുന്ന വിധത്തിൽ നടപടികൾ ത്വരിതപ്പെടുത്തും. ആദ്യ ഗഡുവായി അനുവദിക്കുന്ന തുക പൂർണ്ണമായി ചെലവഴിച്ച് അതിന്റെ വിനിയോഗ സാക്ഷ്യപത്രം നിശ്ചിത സമയത്തിനുള്ളിൽ സമർപ്പിക്കുന്ന സ്ഥാപനത്തിന് മാത്രമേ അടുത്ത ഗഡു അനുവദിക്കൂ. മാനദണ്ഡങ്ങൾക്ക് അനുസരിച്ച് സ്കൂളുകളെ എ,ബി,സി,ഡി ഗ്രേഡുകളായി തിരിച്ച് ആനുകൂല്യങ്ങൾ വിതരണം ചെയ്യും.
സ്പെഷ്യൽ പാക്കേജ് വിതരണം കാര്യക്ഷമമാകാനും സുതാര്യമാകാനും സമ്പൂർണ്ണ മാനദണ്ഡ രേഖ ഏറെ പ്രയോജനം ചെയ്യുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.

\"\"

Follow us on

Related News