SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db
തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ പ്ലസ് വൺ ക്ലാസുകൾ ജൂലൈ 5മുതൽ ആരംഭിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി. വർഷത്തെ പ്ലസ് ടു പരീക്ഷാഫലം 25ന് പ്രഖ്യാപിക്കും എന്നും മന്ത്രി പറഞ്ഞു. ഹയർ സെക്കന്ററി പഠനം ആഗ്രഹിക്കുന്ന എല്ലാവർക്കും അവസരം ഉണ്ടാക്കുമെന്നും കഴിഞ്ഞ വർഷമുണ്ടായ 81 അധിക ബാച്ച് ഇത്തവണയും തുടരുമെന്നും അദ്ദേഹം അറിയിച്ചു. മലബാറിലെ പ്ലസ് വൺ സീറ്റ് പ്രശ്നം താലൂക്ക് തലത്തിൽ ലിസ്റ്റ് ശേഖരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
അതേസമയം മലബാറിൽ ഈ വർഷം 225702 കുട്ടികളാണ് പ്ലസ് വൺ പ്രവേശനത്തിന് യോഗ്യത നേടിയത്. നിലവിലുള്ള സീറ്റുകൾ 195050 മാത്രമാണ്. യോഗ്യത നേടിയവർക്കെല്ലാം തുടർന്ന് പഠിക്കണമെങ്കിൽ 30652 സീറ്റുകളുടെ കുറവാണ് ഉള്ളത്. സിബിഎസ്ഇ കുട്ടികളുടെ എണ്ണം കൂടി കൂട്ടിയാലത് പിന്നെയും കൂടും. വിജയശതമാനം കൂടിയത് കൊണ്ട് ഇഷ്ടവിഷയം പഠിക്കാനുള്ള അവസരത്തിനും വെല്ലുവിളിയാകും.