editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
കാലിക്കറ്റ്‌ എന്‍എസ്എസ് സംഘം 3ന് താമരശ്ശേരി ചുരം ശുചീകരിക്കുംകാലിക്കറ്റ്‌ സർവകലാശാല അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം, പരീക്ഷകൾബി.ടെക്, ബിലെറ്റ്, എംസിഎ ഓപ്ഷൻ രജിസ്ട്രേഷൻ ആരംഭിച്ചുവിദ്യാർത്ഥികളെ നേരായ രീതിയിൽ നയിക്കാൻ അധ്യാപകർക്ക് കഴിയണം: മുഖ്യമന്ത്രിസംസ്ഥാനത്താകെ പ്രവേശനോത്സവം: പൊതുവിദ്യാലയങ്ങളിലെ കൊഴിഞ്ഞുപോക്ക് കാലം മാറിയെന്ന് മുഖ്യമന്ത്രിവിവിധ വകുപ്പുകളിലെ 24 തസ്തികകളിൽ നിയമനം: പി.എസ്.സി വിജ്ഞാപനം ഉടൻസിബിഎസ്ഇ 10, 12 ക്ലാസ് സപ്ലിമെന്ററി പരീക്ഷകൾ ജൂലൈ 17 മുതൽപുതിയ അധ്യയന വർഷത്തിന് നാളെ തുടക്കം: ഉദ്ഘാടന ചടങ്ങ് സ്കൂളുകളിൽ പ്രദർശിപ്പിക്കണംഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിൽ ജിഎസ്ടി കോഴ്‌സ്: അപേക്ഷ ജൂൺ 26 വരെഫോറസ്റ്റ് സർവീസ്: അഭിമുഖം ജൂൺ 5മുതൽ

എസ്എസ്എൽസി പരീക്ഷാഫലം വന്നു: 99.70 ശതമാനം വിജയം

Published on : May 19 - 2023 | 3:03 pm

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.70 ശതമാനമാണ് വിജയം. പിആർഡി ചേമ്പറിൽ മന്ത്രി വി. ശിവൻകുട്ടിയാണ് ഫല പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ വർഷം 99.26 ശതമാനമായിരുന്നു വിജയം. ഈ വർഷം 68,604 വിദ്യാർത്ഥികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു. കഴിഞ്ഞ വർഷം ഇത് 44,363 ആയിരുന്നു. 4,17,864 വിദ്യാർഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി. ഏറ്റവും അധികം വിജയ ശതമാനം ഉള്ള ജില്ല കണ്ണൂരാണ്. 99.94 ശതമാനമാണ് കണ്ണൂരിലെ വിജയം. ഏറ്റവും കുറവ് വിജയ ശതമാനം വയനാട്ടിലാണ്. 2581 സ്കൂളുകൾ 100% വിജയം നേടി. വിജയിച്ചവർക്കുള്ള സർട്ടിഫിക്കറ്റുകൾ ജൂൺ ആദ്യവാരം മുതൽ വിതരണം ചെയ്യും. 4,19,128 പേരാണ് ഈ വർഷം എസ്എസ്എൽസി പരീക്ഷ എഴുതിയത്.

താഴെ നൽകിയ വെബ്സൈറ്റുകൾ വഴി വൈകിട്ട് 4മുതൽ ഫലം അറിയാം.

http://examresults.kerala.gov.in https://pareekshabhavan.kerala.gov.in http://results.kite.kerala.gov.in

അറിയാൻ http://results.kite.kerala.gov.in എന്ന പ്രത്യേക ക്ലൗഡ് അധിഷ്ഠിത വെബ് പോർട്ടലിന് പുറമെ ‘സഫലം 2023’ എന്ന മൊബൈല്‍ ആപ്പും കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സജ്ജമാക്കിയിട്ടുണ്ട്. പരീക്ഷാഭവൻ അടക്കമുള്ള വെബ്സൈറ്റുകൾക്ക് പുറമെ ഈ ആപ്പ് വഴി വേഗത്തിൽ ഫലം പരിശോധിക്കാം. വ്യക്തിഗത റിസള്‍ട്ടിനു പുറമെ സ്കൂള്‍ – വിദ്യാഭ്യാസ ജില്ല – റവന്യൂജില്ലാ തലങ്ങളിലുള്ള റിസള്‍ട്ട് അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങള്‍, വിവിധ റിപ്പോര്‍ട്ടുകൾ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന പൂര്‍ണ്ണമായ വിശകലനം പോര്‍ട്ടലിലും മൊബൈല്‍ ആപ്പിലും ‘റിസള്‍ട്ട് അനാലിസിസ്’ എന്ന ലിങ്ക് വഴി ലോഗിന്‍ ചെയ്യാതെ തന്നെ ലഭിക്കും.

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും “Saphalam 2023 ” എന്നു നല്‍കി ആപ് ഡൗണ്‍ലോഡ് ചെയ്യാം. നേരത്തെതന്നെ മൊബൈല്‍ ആപ് ഡൗണ്‍ലോഡ് ചെയ്തു വയ്ക്കുന്നത് അവസാന നിമിഷ ഡാറ്റാ ട്രാഫിക് ഒഴിവാക്കി എളുപ്പത്തില്‍ ഫലം ലഭിക്കാന്‍ സഹായിക്കും.

0 Comments

Related News