മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലെ ഒഴിവുകൾ: പൊതുവിദ്യാലയങ്ങളിലെ അധ്യാപകർക്ക് അവസരം

May 12, 2023 at 2:56 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

തിരുവനന്തപുരം:പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പ്രവർത്തിച്ചു വരുന്ന മോഡൽ റസിഡൻഷ്യൽ സ്കൂളുകളിൽ നിലവിലുള്ള അധ്യാപക ഒഴിവുകൾ സ്ഥലം മാറ്റം മുഖേന നികത്തുന്നു. ഇതിനായി സർക്കാർ സ്കൂളുകളിൽ ജോലി ചെയ്യുന്ന, താൽപര്യമുള്ള അധ്യാപകർക്കായി അഭിമുഖം നടത്തും. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിൽ മെയ് 17നാണ് കൂടിക്കാഴ്ച. പങ്കെടുക്കാൻ താൽപ്പര്യമുള്ള അധ്യാപകർ 17ന് രാവിലെ 8ന് വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫിസിൽ എത്തണം. സർക്കുലറും വിശദവിവരങ്ങളും, അപേക്ഷാഫോമും, പുതുക്കിയ വേക്കൻസി റിപ്പോർട്ടും
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റിൽ http://education.kerala.gov.in ലഭ്യമാണ്.

\"\"

Follow us on

Related News