SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db
തേഞ്ഞിപ്പലം: സ്പോര്‍ട്സ്, എന്‍.സി.സി. പങ്കാളിത്തം കാരണം നാലാം സെമസ്റ്റര്‍ ബി.എ., ബി.എസ് സി., ബി.എസ്.ഡബ്ല്യൂ., ബി.സി.എ. ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷകള്‍ നഷ്ടമായവര്‍ക്കുള്ള പ്രത്യേക പരീക്ഷ 24 മുതല്‍ സര്‍വകലാശാലാ ടാഗോര്‍ നികേതനില്‍ നടത്തും. വിശദമായ സമയക്രമം വെബ്സൈറ്റില്‍.
പരീക്ഷാ രജിസ്ട്രേഷന്‍
അഫിലിയേറ്റഡ് കോളേജുകളിലെ അഞ്ചാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പി.ജി. നവംബര്‍ 2022 എം.എ. സോഷ്യോളജി, എം.എസ് സി. ബോട്ടണി വിത് കമ്പ്യൂട്ടേഷണല്‍ ബയോളജി, എം.എസ് സി. സൈക്കോളജി പരീക്ഷകള്‍ക്ക് പിഴയില്ലാതെ 23 വരെയും 170 രൂപ പിഴയോടെ 25 വരെയും രജിസ്റ്റര്‍ ചെയ്യാം.
പരീക്ഷകൾ
അദിബി ഫാസില്‍ പ്രിലിമിനറി ഒന്നാം വര്‍ഷം, (2016 സിലബസ്) റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് (ഏപ്രില്‍/മെയ് 2023) പരീക്ഷകള്‍ മെയ് 15-നും, പ്രിലിമിനറി രണ്ടാം വര്‍ഷം മെയ് 26 നും തുടങ്ങും.
അദിബി ഫാസില്‍ അവസാന വര്‍ഷ റഗുലര്‍/സപ്ലിമെന്ററി/ (ഏപ്രില്‍/മെയ് 2023) പരീക്ഷകള്‍ മെയ് 26 നും ആരംഭിക്കും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍
ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി
അവസരങ്ങള്‍ എല്ലാം കഴിഞ്ഞ യഥാക്രമം ഒന്ന് (2019 പ്രവേശനം), രണ്ട് (2018), മൂന്ന് വര്‍ഷ (2016, 2017) വര്‍ഷ ബി.എച്ച്.എം വിദ്യാര്‍ത്ഥികള്‍ക്കുള്ള ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ക്ക് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്ക് 15 വരെ ലഭ്യമാകും. അപേക്ഷയുടെ പകര്‍പ്പും ഫീസ് അടച്ച് രസീതും 17 വരെ സ്വികരിക്കുന്നതാണ്. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍.
പ്രാക്ടിക്കല്‍ പരീക്ഷ
ആറാം സെമസ്റ്റര്‍ ബി.വോക്. അഗ്രികള്‍ച്ചര്‍ ഏപ്രില്‍ 2023 പ്രാക്ടിക്കല്‍ പരീക്ഷയും വൈവയും 10-ന് നടക്കും.
അഞ്ച്, ആറ് സെമസ്റ്റര്‍ ബി.വോക്. ടൂറിസം ആന്‍ഡ് ഹോസ്പിറ്റിലാറ്റി മാനേജ്മെന്റ് പ്രാക്ടിക്കല്‍ പരീക്ഷയും വൈവയും 15-ന് നടക്കും.
ആറാം സെമസ്റ്റര്‍ ബി.ടി.എ. ഏപ്രില്‍ 2023 ഡിസര്‍ട്ടേഷന്‍ മൂല്യനിര്‍ണയവും വൈവയും 17-ന് നടക്കും.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റര്‍ എം.ഫില്‍. ബയോടെക്നോളജി മെയ് 2021 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.