SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db
തിരുവനന്തപുരം: കേരള ഖരമാലിന്യ സംസ്കരണ പദ്ധതിയിലേക്ക് (കെ.എസ്.ഡബ്ല്യൂ.എം.പി ) ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ യോഗ്യതയുള്ള പരിചയസമ്പന്നരായ പ്രൊഫഷണലുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. ഫിനാൻഷ്യൽ മാനേജ്‌മെൻ്റ് വിദഗ്ധൻ, പരിസ്ഥിതി എഞ്ചിനീയർ, ഖരമാലിന്യ മാനേജ്‌മെൻ്റ് എഞ്ചിനീയർ (എസ്.ഡബ്ല്യൂ.എം ) എന്നീ തസ്തികകളിലാണ് ഒഴിവുകൾ. 95 ൽപരം ഒഴിവുകളാണ് നിലവിലുള്ളത്. വിദ്യാഭ്യാസ യോഗ്യത: കൊമേഴ്‌സ്/ സിവിൽ/ എൻവയോൺമെൻ്റൽ എഞ്ചിനീയറിങിൽ ബിരുദാനന്തര ബിരുദം, എംബിഎ ഫിനാൻസ്, എം.ടെക്/എംഇ/എംഎസ് , ഇൻ സിവിൽ, ബി.ടെക് ഉളളവർക്കും അപേക്ഷിക്കാം. ശമ്പളം: 55,000 രൂപ. പ്രവർത്തി പരിചയം: 1-7 വർഷം. പ്രായ പരിധി: 60 വയസ് കവിയരുത്. അപേക്ഷിക്കേണ്ട അവസാന തീയതി 28/04/2023 5മണിവരെ. http://cmdkerala.recruitopen.com എന്ന വെബ് സൈറ്റ് സന്ദർശിക്കുക.