editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
സംസ്കൃത സർവകലാശാലയിൽ ബിരുദ, ഡിപ്ലോമ പ്രവേശനം ജൂൺ 17വരെ: ക്ലാസുകൾ ജൂലൈ 19മുതൽകാലടി സംസ്‌കൃത സർവകലാശാലയിലെ ബിരുദ, ഡിപ്ലോമ കോഴ്സുകൾ അറിയാംഖേലോ ഇന്ത്യ അന്തര്‍ സര്‍വകലാശാലാ ഗെയിംസ്:അത്‌ലറ്റിക്സ് കിരീടം എംജി സര്‍വകലാശാലയ്ക്ക്കാലിക്കറ്റ്‌ എന്‍എസ്എസ് സംഘം 3ന് താമരശ്ശേരി ചുരം ശുചീകരിക്കുംകാലിക്കറ്റ്‌ സർവകലാശാല അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം, പരീക്ഷകൾബി.ടെക്, ബിലെറ്റ്, എംസിഎ ഓപ്ഷൻ രജിസ്ട്രേഷൻ ആരംഭിച്ചുവിദ്യാർത്ഥികളെ നേരായ രീതിയിൽ നയിക്കാൻ അധ്യാപകർക്ക് കഴിയണം: മുഖ്യമന്ത്രിസംസ്ഥാനത്താകെ പ്രവേശനോത്സവം: പൊതുവിദ്യാലയങ്ങളിലെ കൊഴിഞ്ഞുപോക്ക് കാലം മാറിയെന്ന് മുഖ്യമന്ത്രിവിവിധ വകുപ്പുകളിലെ 24 തസ്തികകളിൽ നിയമനം: പി.എസ്.സി വിജ്ഞാപനം ഉടൻസിബിഎസ്ഇ 10, 12 ക്ലാസ് സപ്ലിമെന്ററി പരീക്ഷകൾ ജൂലൈ 17 മുതൽ

ടി.എച്ച്.ഡി.സിയിൽ എൻജിനീയറിങ് ട്രെയിനികളുടെ തസ്തികയിൽ 90 ഒഴിവുകൾ

Published on : April 17 - 2023 | 4:52 pm

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/ItKIOEhP0Y77RCNQC4zaj3

ന്യൂഡൽഹി: മിനിരത്ന റാങ്കിലുള്ള കേന്ദ്ര പൊതുമേഖലാസ്ഥാപനമായ ടി.എച്ച്.ഡി.സി ഇന്ത്യ ലിമിറ്റഡിൽ എൻജിനീയറിങ് ട്രെയിനികളുടെ തസ് തികളിലെ 90 ഒഴിവിലേക്ക് എൻജിനീയറിങ് ബിരുദധാരികൾക്ക് അപേക്ഷിക്കാം. സിവിൽ-36, ഇലക്ട്രിക്കൽ-36, മെക്കാനിക്കൽ-18 എന്നിങ്ങനെയാണ് ഒഴിവുകൾ. ഗേറ്റ് സ്കോർ 2022 അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്.ഒരു വർഷമാണ് പരിശീലനം. യോഗ്യത: 65 ശതമാനം മാർക്കോടെ നേടിയ ബി.ഇ./ ബി.ടെക്./ ബി.എസ്.സി (എൻജിനീയറിങ്). സിവിൽ, ഇലക്ട്രിക്കൽ, ഇലക്ട്രിക്കൽ (പവർ), ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, പവർ സിസ്റ്റംസ് ആൻഡ് ഹൈവോൾട്ടേജ്, പവർ മെക്കാനിക്കൽ, മെക്കാനിക്കൽ ഓട്ടോമേഷൻ എൻജിനീയറിങ് എന്നിവയാണ് വിഷയങ്ങൾ. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ വിജയം 65 ശതമാനം/ തത്തുല്യ ഗ്രേഡോടെ ആയിരിക്കണം. പ്രായം: 05.04.2023 ന് 30 വയസ് കവിയരുത്. (സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസ് ഇളവ് ലഭിക്കും). സ്റ്റൈപെൻഡ്: 50,000 രൂപ. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവരെ 60,000- 1,80,000 രൂപ ശമ്പള സ്കെയിലുള്ള സീനിയർ എൻജിനീയർ തസ്തികയിൽ നിയമിക്കും. വിവിധ യൂണിറ്റ്/ പ്രോജക്ട് ഓഫീസുകളിലായിരിക്കും നിയമനം. അപേക്ഷ ഓൺലൈനായി സമർപ്പിക്കുന്നതിനും വിശദവിവരങ്ങൾക്കും http://thdc.co.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് 4 വരേയാണ്.

0 Comments

Related News