പ്രധാന വാർത്തകൾ
റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് നിയമനം: അപേക്ഷ സമയം നാളെ അവസാനിക്കും രാജ്യത്തെ വിവിധ സേനാവിഭാഗങ്ങളിലായി 25,487 ഒഴിവുകൾ: അപേക്ഷ 31വരെനാഷണൽ ഫോറൻസിക് സയൻസസ് സർവകലാശാലയ്ക്ക് കീഴിൽ വിവിധ കോഴ്സുകൾപിജി ആയുർവേദം ഒന്നാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റ് പ്രവേശനം 6വരെ മാത്രംസംസ്ഥാനത്ത് ഡിസംബർ 9, 11 തീയതികളിൽ പൊതുഅവധിഎസ്എസ്എൽസി 2026 പരീക്ഷയുടെ രജി‌സ്ട്രേഷൻ സമയം നീട്ടിJEE മെയിന്‍ പരീക്ഷ അപേക്ഷയിൽ തിരുത്തലുകള്‍ക്ക്‌ ഇന്നുമുതൽ അവസരംസെന്‍ട്രല്‍ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (CTET-2026) രജിസ്ട്രേഷൻ 18വരെ: പരീക്ഷ ഫെബ്രുവരി 8ന്കെൽട്രോണിൽ ജേണലിസം കോഴ്സ്: അപേക്ഷ 12വരെകേരള പോലീസിൽ സ്പെഷ്യൽ കോൺസ്റ്റബിൾ നിയമനം: അപേക്ഷ 3വരെ മാത്രം 

മുംബൈ ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ 325 എക്സിക്യൂട്ടീവ് ട്രെയിനികളുടെ ഒഴിവുകൾ

Apr 12, 2023 at 8:08 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

മുംബൈ: കേന്ദ്ര സർക്കാർ സ്ഥാപനമായ മുംബൈ ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിനു കീഴിൽ 325 എക്സിക്യൂട്ടീവ് ട്രെയിനികളുടെ ഒഴിവുകൾ. മെക്കാനിക്കൽ, കെമിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ഇൻസ്ട്രുമെൻ്റേഷൻ, സിവിൽ വിഭാഗങ്ങളിലാണ് അവസരമുളളത്. ഗേറ്റ് 2021 / 2022 / 2023 സ്കോർ മുഖേനയാണു തിരഞ്ഞെടുപ്പ്. ഒരു വർഷ പരിശീലനമുണ്ടായിരിക്കും.ഇതിനു ശേഷമായിരിക്കും നിയമനം അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയതി ഏപ്രിൽ 28 വരെയാണ്.

യോഗ്യത: 60% മാർക്കോടെ ബന്ധപ്പെട്ട എൻജിനീയറിങ് വിഭാഗത്തിൽ ബി.ഇ/ ബി.ടെക്/ ബി.എസി (എൻജിനീയറിങ്)/ അഞ്ചു വർഷ ഇൻ്റഗ്രേറ്റഡ് എം.ടെക്, ബന്ധപ്പെട്ട വിഭാഗത്തിൽ ഗേറ്റ് 2021/ 2022/ 2023 സ്കോർ. അവസാനവർഷ വിദ്യാർഥികൾക്കും നിബന്ധനകൾക്കു വിധേയമായി അപേക്ഷിക്കാവുന്നതാണ്. ബന്ധപ്പെട്ട വിഭാഗങ്ങൾ: മെക്കാനിക്കൽ, പ്രൊഡക്ഷൻ, കെമിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ്,  ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ, ഇലക്ട്രോണിക്സ് ആൻഡ്ക ൺട്രോൾസ്, ഇലക്ട്രോണി

ആൻഡ് ഇൻസ്ട്രുമെന്റേഷൻ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇൻസ്ട്രുമെന്റേഷൻ, ഇൻസ്ട്രുമെൻ്റേ ഷൻ ആൻഡ് കൺട്രോൾസ്, ഇൻസ്ട്രുമെൻ്റേഷൻ ആൻഡ് ഇലക്ട്രോണിക്സ്, സിവിൽ. പ്രായപരിധി : 26.അർഹർക്ക് ഇളവ് ലഭിക്കും.സ്റ്റൈപൻഡ്: പരിശീലനസമയത്ത് 55,000 രൂപയും കൂടാതെ അലവൻസും സ്റ്റൈപൻഡായി ലഭിക്കും. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് 56,100 രൂപ ശമ്പളവും മറ്റു അലവൻസുകളുമായി സയൻ്റിഫിക് ഓഫിസർ/ സി (ഗ്രൂപ്പ് എ) തസ്തികയിൽ നിയമനം ലഭിക്കും. ഫീസ് : 500 രൂപയാണ് ഓൺലൈനായി അടക്കേണ്ടത്. ജനറൽ, ഒ.ബി.സി, ഇഡബ്ല്യുഎസ് വിഭാഗത്തിൽപ്പെട്ട പുരുഷൻമാർ മാത്രം ഫീസ് അടച്ചാൽ മതി. തിരഞ്ഞെടുപ്പ് : ഗേറ്റ് സ്കോർ, ഇൻ്റർവ്യൂ, മെഡിക്കൽ ഫിറ്റ്നസ്, ഡോക്യുമെൻ്റ് പരിശോധന എന്നിവ മുഖേനയുമാണ്. അപേക്ഷിക്കുന്നതിനും മറ്റും http://npcilcareers.co.in സന്ദർശിക്കുക.

\"\"

Follow us on

Related News