SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db
തിരുവനന്തപുരം: കേരളത്തിലെ പൊതുവിദ്യാലയങ്ങളിലേതുപോലെ ഒന്നാം ക്ലാസ് പ്രവേശനത്തിന് സിബിഎസ്ഇ സ്കൂളുകളിലും ഒന്നാം ക്ലാസ് പ്രവേശനത്തിന് 5 വയസ് മതി.
കേരള സിബിഎസ്ഇ സ്കൂൾ മാനേജ്മെന്റ്സ് അസോസിയേഷന്റെ ഈ ആവശ്യം സിബിഎസ്ഇ ബോർഡ് അംഗീകരിച്ചു. കേരളത്തിലെ പൊതു വിദ്യാലയങ്ങളിൽ ഒന്നാം ക്ലാസ് പ്രവേശനത്തിന് അഞ്ച് വയസ്സ് തുടരുമെന്ന സംസ്ഥാന സർക്കാർ തീരുമാനം ചൂണ്ടിക്കാട്ടി, സിബിഎസ്ഇ സ്കൂളുകളിലും ഇത് ബാധകമാക്കണമെന്ന് ആവശ്യവുമായി കേരള സിബിഎസ്ഇ സ്കൂൾ മാനേജ്മെന്റ്സ് അസോസിയേഷൻ സിബിഎസ്ഇ ബോർഡിന് നിവേദനം നൽകിയിരുന്നു. ആവശ്യം അംഗീകരിച്ച് അധികൃതർ രേഖാമൂലം മറുപടി നൽകിയതായി സിബിഎസ്ഇ സ്കൂൾ മാനേജ്മെന്റ്സ് അസോസിയേഷൻ പ്രസിഡന്റ്, ഭാരവാഹികൾ അറിയിച്ചു.