SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/ItKIOEhP0Y77RCNQC4zaj3
തിരുവനന്തപുരം: ഒഡെപെക് മുഖേന ഒമാനിലെ പ്രമുഖ ഇൻഡസ്ട്രിയൽ ഇൻ വ്മെന്റ് കമ്പനിയിലേക്ക് നിയമനം നടത്തുന്നു അപേക്ഷ ഏപ്രിൽ 15ന് മുമ്പ് സമർപ്പിക്കണം. മെയിൻ്റനൻസ് എൻജിനീയർ, ക്വാളിറ്റി കൺട്രോളർ ഇൻ ചാർജ് പ്രൊഡക്ഷൻ സൂപ്പർ വൈസർ , സെയിൽസ് എക്സിക്യൂട്ടിവ് തുടങ്ങിയ ഒഴിവുകളിലേക്കാണ് നിയമനം.ബി.ടെക്/ഡിപ്ലോമ വിദ്യാഭ്യാസ യോഗ്യതയും ഏഴു മുതൽ എട്ടുവർഷത്തെ പ്രവൃത്തിപരിചയവുമുള്ള പുരുഷൻമാരാണ് അപേക്ഷിക്കേണ്ടത്. പായപരിധി 45 വയസായിരിക്കണം.ശമ്പളത്തിനു പുറമെ താമസം, വിസ, ടിക്കറ്റ് എന്നിവ കമ്പനി സൗജന്യമായി നൽകും.
താൽപര്യമുള്ളവർ ബയോഡേറ്റ ,പാസ്പോർട്ട് ,യോഗ്യത നർട്ടിഫിക്കറ്റ് , പരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ സഹിതം ഏപ്രിൽ 15ന് മുമ്പ് jobso@odepc.in എന്ന ഇ-മെയിലിൽ വഴി അയക്കണം. (ഒ.ഡി.ഇ.പി.സി രജിസ്ട്രേഷൻ നിർബന്ധം) http://kerala.gov.in സന്ദർശിക്കുക.ഫോൺ:471-2329440/41/42, 7736496574.