SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL
തൃശൂർ: കേരള ആരോഗ്യശാസ്ത്ര സർവകലാശാല 2023 മെയ് 2മുതൽ ആരംഭിക്കുന്ന ഒന്നാം വർഷ ഫാംഡി ഡിഗ്രി സപ്ലിമെന്ററി പരീക്ഷക്ക് ഏപ്രിൽ 11 മുതൽ 22വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിന് 110/- രൂപ ഫൈനോടുകൂടി ഏപ്രിൽ ഇരുപത്തിനാല് വരേയും, 335 രൂപ സൂപ്പർഫൈനോടുകൂടി ഏപ്രിൽ 25വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
തേർഡ് പ്രഫഷണൽ ബിഎഎംഎസ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷ
2023 ഏപ്രിൽ 10 മുതലാരംഭിക്കുന്ന തേർഡ് പ്രൊഫഷണൽ ബിഎഎംഎസ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2010 – പാർട്ട് 2012 & 2016 സ്കീം)
പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ടെന്റേറ്റീവ് പരീക്ഷാ കലണ്ടർ
2023 – 2024 അക്കാദമിക വർഷം സർവകലാശാല നടത്തുന്ന പരീക്ഷകളുടെ ടെന്റേറ്റീവ് കലണ്ടർ സർവകലാശാലാ വെബ്സൈറ്റിൽ ലഭിക്കുന്നതാണ്.
ബിഫാം ഡിഗ്രി സപ്ലിമെന്ററി പരീക്ഷാ ഫലം
2023 ജനുവരിയിൽ നടത്തിയ ഒന്നാം വർഷ ബി ഫാം ഡിഗ്രി സപ്ലിമെന്ററി (2010
& 2012 സ്കീം) പരീക്ഷാഫലം, രണ്ടാം വർഷ ബി ഫാം ഡിഗ്രി സപ്ലിമെന്ററി (2010
& 2012 സ്കീം പരീക്ഷാഫലം എന്നിവ പ്രസിദ്ധീകരിച്ചു. കോർഷീറ്റിന്റെ
റീടോട്ടലിങ്, ഉത്തരക്കടലാസ്സുകളുടേയും, സ്കോർ ഷീറ്റിന്റേയും പകർപ്പ് എന്നിവക്ക് അപേക്ഷിക്കുന്നവർ ബന്ധപ്പെട്ട് കോളേജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി
2023 ഏപ്രിൽ ഇരുപത്തിനാലിന് വൈകിട്ട് അഞ്ച് മണിക്ക് മുൻപായി
അപേക്ഷിക്കേണ്ടതാണ്.