പ്രധാന വാർത്തകൾ
പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചുജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ലവൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടിവൈസ് ചാൻസിലറുടെ നടപടി അധികാര ദുർവിനിയോഗമെന്ന് മന്ത്രി ആർ.ബിന്ദുസ്കൂൾ, കോളജ് വിദ്യാർത്ഥികൾ ഈ പ്രധാന തീയതികൾ മറക്കല്ലേ വായന വളർത്തണം: പക്ഷേ സ്കൂളുകളിൽ ലൈബ്രേറിയൻമാരില്ലമലപ്പുറം ജില്ലയിൽ 16,757 പ്ലസ് വൺ സീറ്റുകൾ ബാക്കി: മന്ത്രി വി.ശിവൻകുട്ടിബിരുദ വിദ്യാർത്ഥികൾക്ക് സെൻട്രൽ സെക്ടർ സ്കോളർഷിപ്പ്: അപേക്ഷ ഒക്ടോബർ 31വരെസ്കൂൾ അധ്യാപകര്‍ക്ക് കൈറ്റിൽ മാസ്റ്റര്‍ ട്രെയിനര്‍മാരാവാൻ അവസരം: അപേക്ഷ 8വരെപ്ലസ് വൺ പ്രവേശനം: ഇനി വരാനുള്ള മുഴുവൻ അലോട്മെന്റ് വിവരങ്ങൾ ഇതാ

ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ ബിഡിസ്, എംഡിസ് പ്രവേശനം: അപേക്ഷ ഡിസംബർ 3 വരെ

Sep 9, 2024 at 1:43 pm

Follow us on

തിരുവനന്തപുരം:കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിനു കീഴിലുള്ള ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ (എൻഐഡി) 2025 കോഴ്സ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷ നൽകേണ്ട അവസാന തീയതി ഡിസംബർ 3ആണ്. 3ന് വൈകീട്ട് 4 വരെ അപേക്ഷിക്കാം. ബിഡിസ്, എംഡിസ് കോഴ്സുകളിൽ ആണ് പ്രവേശനം. ഏതെങ്കിലും വിഷയത്തിൽ പ്ലസ് ടു അല്ലെങ്കിൽ മൂന്നുവർഷം ഡിപ്ലോമ പൂർത്തിയാക്കിയ വർക്ക് ബിഡിസിൽ പ്രവേശനം ലഭിക്കും. പ്ലസ്ടുവിനു ശേഷമുള്ള ബിരുദം പൂർത്തിയാക്കിയവർക്ക് എംഡിസ് പ്രവേശനം ലഭിക്കും. http://admissions.nid.edu, http://nid.edu വഴി അപേക്ഷ സമർപ്പിക്കണം. അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. ഇന്ത്യയിൽ വിവിധ കേന്ദ്രങ്ങളിലായി പരീക്ഷ നടക്കും. കേരളത്തിൽ അടക്കം ആകെ 22 പരീക്ഷ കേന്ദ്രങ്ങൾ ഉണ്ട്.
അഹമ്മദാബാദ്, ബംഗളൂരു, ഗാന്ധിനഗർ എന്നിവിടങ്ങളിലെ ക്യാമ്പസുകളിലാണ് പ്രവേശനം. ആകെ 200 സീറ്റുകളിലാണ് പ്രവേശനം. ബംഗളൂരുവിലും ഗാന്ധിനഗറിലും ബിഡിസ് ഇല്ല. ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, ഹരിയാന, അസം എന്നീ സം സ്‌ഥാനങ്ങളിൽ കേന്ദ്ര വാണി ജ്യ-വ്യവസായ മന്ത്രാലയത്തി ൻ്റെ നിയന്ത്രണത്തിൽ സ്വതന്ത്ര മായി പ്രവർത്തിക്കുന്ന സ്വയംഭ രണ ഇൻസ്റ്റിറ്റ്യൂട്ടുകളുമുണ്ട് ( 75 സീറ്റ് വീതം). കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ http://nid.edu ലഭ്യമാണ്.

Follow us on

Related News