SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db
തിരുവനന്തപുരം: സഹകരണ വകുപ്പില്‍ ജൂനിയര്‍ കോഓപ്പറേറ്റീവ് ഇന്‍സ്പെക്ടര്‍ റാങ്ക് ലിസ്റ്റില്‍ നിന്നുള്ള നിയമന ശുപാര്‍ശ 256ല്‍ എത്തി. റിപ്പോര്‍ട്ട് ചെയ്ത 41 ആന്റിസിപ്പേറ്റഡ് ഒഴിവില്‍ രണ്ടെണ്ണം മാര്‍ച്ച് ഒന്നിനു നിലവില്‍ വന്നിരുന്നു. ഇവയില്‍ നിയമന ശുപാര്‍ശ നടന്ന തോടെയാണ് ആകെ ശുപാര്‍ശ 256 ആയത്. ബാക്കി 39 ഒഴിവില്‍ നാലെ ണ്ണം ഏപ്രില്‍ ഒന്നിനും ഏഴെണ്ണം മേയ് ഒന്നിനും 26 എണ്ണം ജൂണ്‍ ഒന്നിനും ഒരെണ്ണം നവംബര്‍ ഒന്നിനും ഒരെണ്ണം 2024 ജനുവരി ഒന്നിനും നിലവില്‍ വരും. ലിസ്റ്റിലെ ഏറ്റവും പുതിയ നിയമനനില: ഓപ്പണ്‍ മെറിറ്റ്-187, ഈഴവ-190, എസ്.സി-സപ്ലിമെന്ററി 12, എസ്.ടി-സപ്ലിമെന്ററി 5, മുസ് ലിം-278, എല്‍.സി/എ.ഐ 333, ഒബിസി-182, വിശ്വകര്‍മ-214, എസ്ഐയുസി നാടാര്‍-399, ഹിന്ദു നാടാര്‍-346, എസ്.സി.സി.സി-സപ്ലിമെന്ററി 1, ധീവര-136. ഭിന്നശേഷി: എല്‍.വി-6, എച്ച്.ഐ-18, എല്‍.ഡി/സി.പി-2.