editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
എംജി ബിരുദ പ്രവേശന രജിസ്‌ട്രേഷൻ 12ന് അവസാനിക്കും:ഓണ്‍ലൈനില്‍ വിവരങ്ങള്‍ കൃത്യമാകണംഎംജി യൂണിവേഴ്സിറ്റി പിജി പ്രവേശനം: രജിസ്‌ട്രേഷൻ തുടങ്ങിസംസ്കൃത സർവകലാശാലയിൽ ബിരുദ, ഡിപ്ലോമ പ്രവേശനം ജൂൺ 17വരെ: ക്ലാസുകൾ ജൂലൈ 19മുതൽകാലടി സംസ്‌കൃത സർവകലാശാലയിലെ ബിരുദ, ഡിപ്ലോമ കോഴ്സുകൾ അറിയാംഖേലോ ഇന്ത്യ അന്തര്‍ സര്‍വകലാശാലാ ഗെയിംസ്:അത്‌ലറ്റിക്സ് കിരീടം എംജി സര്‍വകലാശാലയ്ക്ക്കാലിക്കറ്റ്‌ എന്‍എസ്എസ് സംഘം 3ന് താമരശ്ശേരി ചുരം ശുചീകരിക്കുംകാലിക്കറ്റ്‌ സർവകലാശാല അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം, പരീക്ഷകൾബി.ടെക്, ബിലെറ്റ്, എംസിഎ ഓപ്ഷൻ രജിസ്ട്രേഷൻ ആരംഭിച്ചുവിദ്യാർത്ഥികളെ നേരായ രീതിയിൽ നയിക്കാൻ അധ്യാപകർക്ക് കഴിയണം: മുഖ്യമന്ത്രിസംസ്ഥാനത്താകെ പ്രവേശനോത്സവം: പൊതുവിദ്യാലയങ്ങളിലെ കൊഴിഞ്ഞുപോക്ക് കാലം മാറിയെന്ന് മുഖ്യമന്ത്രി

KASEയിൽ സ്കിൽ കോ-ഓർഡിനേറ്റർ, ടെക്നിക്കൽ അസിസ്റ്റന്റ്/ഇൻസ്ട്രക്ടർ നിയമനം

Published on : March 31 - 2023 | 10:36 am

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

തിരുവനന്തപുരം: കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസി (KASE)ലെ വിവിധ തസ്തികകളിലെ ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. കരാർ നിയമനമാണ്. സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് (CMD) വെബ്സൈറ്റ് http://kcmd.in വഴി ഓൺലൈനായി അപേക്ഷ നൽകണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 5 ആണ്.

ഒഴിവ് വിവരങ്ങൾ താഴെ
🌐ഡിസ്ട്രിക്ട് സ്റ്റിൽ കോ-ഓർഡിനേറ്റർ- ആകെ 4 ഒഴിവുകൾ.(തിരുവനന്തപുരം,
പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്), 30,000 രൂപയാണ് ശമ്പളം, എംബിഎ, എംഎസ്ഡബ്ല്യു, എംസിഎ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കുറഞ്ഞത് ഒരുവർഷത്തെ പ്രവൃത്തിപരിചയം അനിവാര്യമാണ്. 25നും 40നും ഇടയിലായിരിക്കണം പ്രായം.
🌐ടെക്നിക്കൽ അസിസ്റ്റന്റ് ഇൻസ്ട്രക്ടർ (കംപ്യൂട്ടർ എയ്ഡഡ് ഡിസൈൻ ലാബ്)- ആകെ ഒരു ഒഴിവ്. 24,000 രൂപയാണ് ശമ്പളം. ഗ്രാഫിക് ഡിസൈനിങ്ങിൽ ബിരുദം/ ഡിപ്ലോമ.

അല്ലെങ്കിൽ ഗ്രാഫിക് ഡിസൈൻ മൾട്ടിമീഡിയ തത്തുല്യ വിഷയത്തിൽ ഐടിഐ. ബിരുദം അല്ലെങ്കിൽ ഡിപ്ലോമ ഉള്ളവർക്ക് മൂന്നുവർഷ പ്രവൃത്തിപരിചയം മതി.ഐടിഐ യോഗ്യത ഉള്ളവർക്ക് 5വർഷത്തെ പ്രവൃത്തിപരിചയം വേണം. അപേക്ഷകർക്ക് 40 വയസ് കവിയരുത്.

🌐ടെക്നിക്കൽ അസിസ്റ്റന്റ് ഇൻസ്ട്രക്ടർ (എവി ലാബ് ഫോട്ടോഗ്രഫി & വീഡിയോഗ്രഫി)- ആകെ ഒരു ഒഴിവ്. 24,000 രൂപയാണ് ശമ്പളം. എവി പ്രൊഡക്ഷൻ, വീഡിയോഗ്രഫി, ഫോട്ടോഗ്രഫി എഡിറ്റിങ്, സൗണ്ട്, അനുബന്ധ വിഷയത്തിൽ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ. മൂന്നുവർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ എ.വി. പ്രൊഡക്ഷൻ വീഡിയോഗ്രഫി, ഫോട്ടോഗ്രഫി, എഡിറ്റിങ്, സൗണ്ട് അനുബന്ധ വിഷയത്തിൽ
ഐടിഐ. ഇതോടൊപ്പം 5വർഷത്തെ പ്രവൃത്തിപരിചയവും വേണം. ഉയർന്ന പ്രായപരിധി 40 വയസ്.

0 Comments

Related News