SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL
തിരുവനന്തപുരം: രാജ്യത്തെ കേന്ദ്രീയ വിദ്യാലയങ്ങളിലെ ഒന്നാം ക്ലാസ് പ്രവേശനത്തിന് നാളെ (മാർച്ച് 27)മുതൽ അപേക്ഷിക്കാം. 27ന് രാവിലെ 10മുതൽ ഏപ്രിൽ 17ന് വൈകീട്ട് 7വരെയാണ് ഓൺലൈനായി രജിസ്റ്റർ ചെയ്യാനുള്ള സമയം. അപേക്ഷകർക്ക് മാർച്ച് 31ന് 6വയസ്സ് തികഞ്ഞിരിക്കണം. പ്രവേശന വിജ്ഞാപനവും രജിസ്ട്രേഷനുള്ള നിർദേശങ്ങളും ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. 2മുതലുള്ള ക്ലാസുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിന് ഏപ്രിൽ 3ന് രാവിലെ എട്ടുമുതൽ 12ന് വൈകീട്ട് നാലുവരെ രജിസ്റ്റർ ചെയ്യാം. അതത് കേന്ദ്രീയ വിദ്യാലയങ്ങളിലെ ക്ലാസുകളും ഒഴിവുള്ള സീറ്റും വെബ്സൈറ്റിലുണ്ട്.
( https://kvsonlineadmission.kvs.gov.in)
പ്രവേശനത്തിനുള്ള സംവരണം സംബന്ധിച്ച വിവരങ്ങൾ
https://kvsangathan.nic.inൽ ലഭ്യമാണ്.