പ്രധാന വാർത്തകൾ
പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്മെന്റ് ഫലം ഇന്ന് രാത്രി: പ്രവേശനം നാളെ മുതൽവിവിധ തസ്തികകളിലെ പി.എസ്.സി. നിയമനം: അപേക്ഷ 14വരെഇന്ത്യൻ നാവികസേനയിൽ വിവിധ തസ്തികളിൽ നിയമനം: 741 ഒഴിവുകൾഎൽഎസ്എസ് – യുഎസ്എസ് സ്കോളർഷിപ്പ് കുടിശിക 27.61 കോടി അനുവദിച്ചു: മന്ത്രി വി ശിവൻകുട്ടിപ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ്: 23ന് വൈകിട്ട് 5വരെ അപേക്ഷ പുതുക്കാംസംസ്ഥാന സർക്കാരിന്റെ ഉജ്ജ്വല ബാല്യം പുരസ്കാരം: അപേക്ഷ ഓഗസ്റ്റ് 15വരെപിജി ഡെന്റൽ പ്രവേശനം: അന്തിമ മെറിറ്റ് ലിസ്റ്റ് & കാറ്റഗറി ലിസ്റ്റ്നാളെ നടക്കുന്ന പ്ലസ് വൺ സ്കൂൾ, കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്മെന്റ് പ്രോട്ടോകോൾ പാലിച്ച്ആനക്കയത്തും പാണ്ടിക്കാട്ടും വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനിശ്ചിത കാലത്തേക്ക് അടച്ചു: മലപ്പുറത്തെ നിപ നിയന്ത്രണങ്ങള്‍ ഇങ്ങനെപ്ലസ് വൺ സ്‌കൂൾ, കോമ്പിനേഷൻ ട്രാൻസ്‌ഫർ അഡ്‌മിഷൻ 22,23 തീയതികളിൽ: ലിസ്റ്റ് ഉടൻ

ഒന്നാം ക്ലാസിൽ ലിപിമാറ്റി അച്ചടിച്ച പുസ്തകങ്ങൾ: പാഠപുസ്തകങ്ങളിൽ മലയാളം അക്ഷരമാലയും

Mar 25, 2023 at 3:06 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL

തിരുവനന്തപുരം: അടുത്ത അധ്യയന വർഷത്തിൽ ഒന്നാം ക്ലാസിൽ വിതരണത്തിനായി എത്തുന്നത് ലിപിമാറ്റി അച്ചടിച്ച പുസ്തകങ്ങൾ.  മലയാളം മീഡിയം  പാഠപുസ്തകങ്ങളാണ്  ഇത്തരത്തിൽ ലിപിമാറ്റി വിതരണം നടത്തുന്നത്. ഒന്ന്, രണ്ട് ക്ലാസ്സുകളിലെ മലയാളം പാഠപുസ്തകങ്ങളിൽ മലയാളം അക്ഷരമാലയും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. അടുത്ത അധ്യയന വർഷത്തെ സ്കൂൾ പാഠപുസ്തകങ്ങളുടെ സംസ്ഥാനതല വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

\"\"

നിലവില്‍ വിതരണം നടത്തുന്ന പാഠപുസ്തകങ്ങളിൽ മൈനർ വിഷയങ്ങൾ ഉള്‍പ്പെടെയുള്ള എല്ലാ വിഷയങ്ങളും ആക്ടിവിറ്റി പുസ്തകങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്.  സര്‍ക്കാര്‍/എയ്ഡഡ് സ്കൂളുകള്‍ക്ക് പുറമേ തുകയൊടുക്കി ചെലാൻ ഹാജരാക്കുന്ന അംഗീകൃത അണ്‍ എയ്ഡഡ് സ്കൂളുകള്‍ക്കും തങ്ങൾ നല്‍കിയ ഇന്‍ഡന്റ് അടിസ്ഥാനപ്പെടുത്തി പാഠപുസ്തകം വിതരണം നടത്തുന്നതാണ്. വിതരണം സംബന്ധിച്ച് ഉണ്ടാകുന്ന എല്ലാവിധ പ്രശ്നങ്ങളും പരിഹരിക്കുന്നതിനായി വകുപ്പിന് കീഴില്‍ പാഠപുസ്തക വിഭാഗം ജീവനക്കാരും ജില്ലാ ഉപജില്ലാ തലങ്ങളിലെ ജീവനക്കാരും കെ.ബി.പി.എസ്സും 14 ജില്ലാ ഹബ്ബുകളിലുമായി കുടുംബശ്രീ പ്രവര്‍ത്തകരും സജ്ജമാണെന്നും മന്ത്രി അറിയിച്ചു.

\"\"

പൊതു വിദ്യാഭ്യാസ വകുപ്പിനെ സംബന്ധിച്ച് വളരെ പ്രാധാന്യമര്‍ഹിക്കുന്ന പ്രവര്‍ത്തനങ്ങളിൽ ഒന്നാണ് പാഠപുസ്തക അച്ചടി, വിതരണം എന്നിവ. സംസ്ഥാനത്തെ സര്‍ക്കാർ/എയ്ഡഡ്/അംഗീകൃത അണ്‍എയ്ഡഡ് സ്കൂളുകള്‍ എന്നിവിടങ്ങളിലെ  കുട്ടികള്‍ക്കും സി.ബി.എസ്.ഇ സ്കൂളുകളിലെ മലയാളം ഭാഷാ വിഷയങ്ങളിലേയും കേരള സംസ്ഥാന സിലബസില്‍ അദ്ധ്യയനം നടത്തുന്ന ലക്ഷദ്വീപ്, മാഹി എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലേയും ഗൾഫിലേയും കുട്ടികള്‍ക്കുള്ള ഒന്നു മുതൽ പത്തുവരെ ക്ലാസ്സുകളിലെ പാഠപുസ്തകങ്ങളും അച്ചടിച്ച് വിതരണം നടത്തുന്നത് കേരള പൊതുവിദ്യാഭ്യാസ വകുപ്പാണ്. ഇത്തവണ മധ്യവേനലവധിക്കാലത്ത് തന്നെ പാഠപുസ്തകങ്ങൾ കുട്ടികളിലെത്തിക്കാനുള്ള ചരിത്രപരമായ മുന്നൊരുക്കങ്ങളാണ് സ്വീകരിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

\"\"

Follow us on

Related News