editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
ഈ വർഷം കൂടുതൽ സ്കൂളുകൾ ആധുനികവൽക്കരിക്കും: വി.ശിവൻകുട്ടി10,12 പരീക്ഷകളിൽ ഉന്നത വിജയം നേടിയ ഭിന്നശേഷി വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ്കണ്ണൂർ സർവകലാശാല വാർത്തകൾ: എം.എസ്.സി പ്രവേശനം, അസൈൻമെന്റ് തീയതി നീട്ടി, ഹാൾടിക്കറ്റ്നോൺ ലീനിയർ എഡിറ്റിങ്, വീഡിയോഗ്രഫി, ഡിജിറ്റൽ സ്റ്റിൽ ഫോട്ടോഗ്രാഫി, വീഡിയോ എഡിറ്റിങ്: സി-ഡിറ്റിൽ വിവിധ കോഴ്സുകൾമീഡിയ അക്കാദമിയിൽ പിജി ഡിപ്ലോമ കോഴ്സുകൾ: അപേക്ഷ ജൂൺ 17വരെപത്താം ക്ലാസുകാർക്ക് പ്രിന്റിങ് ടെക്നോളജി കോഴ്സുകൾആരോഗ്യ സർവകലാശാല വാർത്തകൾ: ബി.ഡി.എസ് പരീക്ഷാ രജിസ്ട്രേഷൻ, ബി.എസ്.സി എംഎൽടി പരീക്ഷ, ബിഫാം ടൈം ടേബിൾ, ബി.എസ്.സി ഡയാലിസിസ് ടൈം ടേബിൾകാലിക്കറ്റിൽ പിഎച്ച്ഡി ഒഴിവ്,ലക്ചറര്‍-പ്രൊജക്ട് അസിസ്റ്റന്റ് നിയമനം, പരീക്ഷ, പരീക്ഷാഫലംകാലിക്കറ്റ് സർവകലാശാല പരീക്ഷാ കലണ്ടര്‍ പുറത്തിറക്കി:
14555 ബിരുദങ്ങള്‍ക്ക് സെനറ്റ് അംഗീകാരം
എംജി സർവകലാശാല ജൂണിൽ നടത്തുന്ന പ്രാക്ടിക്കൽ പരീക്ഷകൾ

ഏപ്രിലിലെ എൽഎസ്എസ്, യുഎസ്എസ് പരീക്ഷകൾ: ബാലാവകാശ കമ്മീഷന്റെ ഉത്തരവിറങ്ങി

Published on : March 24 - 2023 | 5:32 pm

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL

തിരുവനന്തപുരം:കുട്ടികൾക്ക് കടുത്ത ചൂടിൽ നിന്ന് സംരക്ഷണം ഉറപ്പാക്കിവേണം എൽഎസ്എസ്, യുഎസ്എസ് പരീക്ഷകൾ നടത്താനെന്ന് ബാലവകാശ കമ്മീഷൻ. കുട്ടികളുടെ വേനലവധി നഷ്ടപ്പെടുത്തി എൽഎസ്എസ്, യുഎസ്എസ് പരീക്ഷകൾക്ക് തയ്യാറെടുക്കാൻ പ്രത്യേക ക്ലാസ് ഏർപ്പെടുത്തുന്നത് നിരോധിക്കണം. പരീക്ഷകൾക്കായുള്ള സ്വകാര്യ ട്യൂഷൻ സെന്ററുകളിലെ പ്രത്യേക പരിശീലനം നിർത്തലാക്കണം. കുട്ടികളെ സ്‌കൂളുകളിൽ വേർതിരിച്ചിരുത്തി ക്ലാസ് നടത്തുന്നതും അവധി ദിവസങ്ങളിലടക്കം പ്രത്യേക പരിശീലനം നൽകുന്നതും തടയണം. കുട്ടികളിൽ അനാവശ്യ മത്സരബുദ്ധി സമ്മർദ്ദം വിവേചനം എന്നിവ സൃഷ്ടിക്കുന്ന തരത്തിൽ നടത്തുന്ന പരീക്ഷകളിൽ മാറ്റം വരുത്താനും കുട്ടികളിൽ അനാവശ്യമായ മത്സര ബുദ്ധിയും സമ്മർദ്ദവും സൃഷ്ടിക്കുന്ന രീതിയിൽ സ്‌കൂളുകൾ പ്രദർശിപ്പിക്കുന്ന ഫ്‌ളക്‌സ് ബോർഡുകളും പരസ്യങ്ങളും ഒഴിവാക്കാനും ആവശ്യമായ ഉത്തരവുകൾ പുറപ്പെടുവിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ഡയറക്ടർ, പരീക്ഷാ സെക്രട്ടറി എന്നിവർക്ക് ബാലാവകാശ കമ്മീഷൻ നിർദ്ദേശം നൽകി. പരീക്ഷ രാവിലെ മുതൽ വൈകുന്നേരം വരെ നടത്താനും ഉച്ചഭക്ഷണവും തിളപ്പിച്ചാറിയ വെളളവും കുട്ടികൾക്ക് ലഭ്യമാക്കാനും കമ്മീഷൻ ഉത്തരവായി.


കമ്മിഷൻ ചെയർപേഴ്‌സൺ കെ.വി. മനോജ്കുമാർ അംഗങ്ങളായ സി.വിജയകുമാർ ശ്യാമളാദേവി പി.പി എന്നിവരുടെ ഫുൾ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. എല്ലാ വർഷവും ഫെബ്രുവരി അവസാനമാണ് എൽഎസ്എസ്, യുഎസ്എസ് പരീക്ഷ നടക്കാറ്. ഇപ്രാവശ്യം ഏപ്രിൽ 26നാണ് നടക്കുന്നത്. എല്ലാ ദിവസവും കുട്ടികൾക്ക് രാവിലെ 8.30 മുതൽ 10 വരെയും വൈകിട്ട് 5.45 വരെയും പരീക്ഷക്കുള്ള ക്ലാസുകൾ നടത്തുന്നു. ക്രിസ്തുമസ് അവധിക്ക് പോലും 2 ദിവസം ഒഴികെ മറ്റെല്ലാ ദിവസവും ക്ലാസ് ഉണ്ട്. ഏപ്രിലിലെ കടുത്ത വേനൽചൂടിൽ എൽ.എസ്.എസ്, യു.എസ്.എസ്. ക്ലാസുകൾ നടക്കുകയാണെങ്കിൽ കുട്ടികൾക്ക് വേനൽ അവധി ആസ്വദിക്കാനാകില്ല എന്നുമുള്ള പരാതി പരിഗണിച്ചാണ് കമ്മീഷൻ ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവിന്മേൽ സ്വീകരിച്ച നടപടി റിപ്പോർട്ട് 2012-ലെ കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ചട്ടം 45 പ്രകാരം 30 ദിവസത്തിനകം ലഭ്യമാക്കാനും കമ്മീഷൻ നിർദ്ദേശിച്ചു.

0 Comments

Related News