SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL
തിരുവനന്തപുരം:കേരളത്തിലെ സ്‌കൂൾ പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട പാഠപുസ്തക രചനയ്ക്ക് ഓരോ വിഷയത്തിനും ആവശ്യമായ അധ്യാപകരുടെ പാനൽ തയാറാക്കുന്നതിനുള്ള എഴുത്ത് പരീക്ഷ 19ന് നടക്കും. ഏഴ് ജില്ലാകേന്ദ്രങ്ങളിൽ ഉച്ചയ്ക്ക് ശേഷം 2 മണി മുതൽ 4 മണി വരെയാണ് പരീക്ഷ. പങ്കെടുക്കുന്നവർ അന്നേ ദിവസം ഉച്ചയ്ക്ക് 1.30 ന് മുമ്പ് പരീക്ഷാകേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണം. രജിസ്റ്റർ നമ്പർ അതത് കേന്ദ്രങ്ങളിൽ ലഭ്യമാക്കും.👇👇
ആകെ 7 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളുടെ പരീക്ഷാ കേന്ദ്രം ജി വി എച്ച് എസ് എസ്, മണക്കാട്, ആണ്. കോട്ടയം, ഇടുക്കി ജില്ലകൾക്ക് മൗണ്ട് കാർമൽ ഗേൾസ് എച്ച് എസ്, കഞ്ഞിക്കുഴിയും ആലപ്പുഴ ജില്ലയ്ക്ക് സെന്റ് മേരീസ് ഹയർ സെക്കൻററി സ്‌കൂൾ, കായംകുളവും എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകൾക്ക് ഗവണ്മെന്റ് മോഡൽ ബോയ്‌സ് എച്ച് എസ് എസ്, തൃശൂരുമാണ് കേന്ദ്രങ്ങൾ. മലപ്പുറം ജില്ലയുടെ പരീക്ഷാകേന്ദ്രം ജി വി എച്ച് എസ് എസ് ഫോർ ഗേൾസ്, ബി പി അങ്ങാടി, തിരൂർ ആണ്. കോഴിക്കോട്, വയനാട് ജില്ലകൾക്ക് ഗവണ്മെന്റ് മോഡൽ ഹയർ സെക്കന്ററി സ്‌കൂൾ, മാനാഞ്ചിറ, കോഴിക്കോട്. കണ്ണൂർ, കാസറഗോഡ് ജില്ലകൾക്ക് ഗവണ്മെന്റ് ടി. ടി.ഐ. ഫോർ മെൻ, കണ്ണൂർ എന്നിവയുമാണ് കേന്ദ്രങ്ങൾ.