പ്രധാന വാർത്തകൾ
പ്ലസ് വൺ ക്ലാസുകൾക്ക് ഇന്ന് തുടക്കം: എല്ലാവർക്കും സീറ്റുണ്ടെന്ന് മന്ത്രി വി.ശിവൻകുട്ടിസംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ നാളെ മുതൽ: പ്രവേശനം ലഭിക്കാതെ ആയിരക്കണക്കിന് വിദ്യാർത്ഥികൾ പുറത്ത്ലോക ലഹരിവിരുദ്ധ ദിനം: 26ന് സ്കൂളുകളിൽ ലഹരി വിരുദ്ധ പാർലമെന്റ്പ്ലസ് വൺ പ്രവേശന പ്രതിസന്ധി: 25ന് വിദ്യാർത്ഥി സംഘടനകളുമായി ചർച്ചപ്ലസ് വൺ സീറ്റ് ക്ഷാമം: നാളെ മുതൽ എസ്എഫ്ഐ സമരത്തിന്കിറ്റ്സിൽ ഗസ്റ്റ് ഫാക്കൽറ്റി ഒഴിവുകൾ: അപേക്ഷ 29വരെസ്കോൾ- കേരള ഹയർസെക്കണ്ടറി രണ്ടാം വർഷ പ്രവേശനം; തീയതി നീട്ടിപിജി പ്രവേശനം അപേക്ഷ 28 വരെ, പരീക്ഷാ കേന്ദ്രത്തിൽ മാറ്റം: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾബിഎ അഫ്‌സൽ – ഉൽ – ഉലമ ട്രയൽ റാങ്ക് ലിസ്റ്റ്: കണ്ണൂർ സർവകലാശാല വാർത്തകൾകണ്ണൂർ സർവകലാശാല യുജി പ്രവേശനം, ബിഎഡ് പ്രവേശനം, പ്രവേശന പരീക്ഷ

വ്യവസായ വികസന കോർപ്പറേഷനിൽ ജനറൽമാനേജർ, കമ്പനി സെക്രട്ടറി

Mar 10, 2023 at 4:18 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL

തിരുവനന്തപുരം:സംസ്ഥാന വ്യവസായ വികസന കോർപ്പറേഷനിൽ (കെഎസ്ഐഡിസി) ജനറൽ മാനേജർ (ഇൻവെസ്റ്റ്മെന്റ് പ്രമോഷൻ), കമ്പനി സെക്രട്ടറി (സെക്രട്ടേറിയൽ) സ്ഥിരം തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ജനറൽ മാനേജർ (ജനറൽ കാറ്റഗറി – 1 ഒഴിവ്) തസ്തികയിലേക്കുള്ള അപേക്ഷകർ ബിരുദം കൂടാതെ സിഎ / ഐസിഡബ്ളിയുഎഐ/ എഫ്‌സിഎസ്/ സിഎഫ്എ/ എംസിഎ/ മാനേജ്മെന്റിൽ പിജി ഡിപ്ലോമ എന്നിവയിലേതെങ്കിലും യോഗ്യതയുള്ളവരായിരിക്കണം.

\"\"

വ്യവസായ, ധനകാര്യ, ഐടി അനുബന്ധ മേഖലകളിൽ 15 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. ഇൻവെസ്റ്റ്മെന്റ് പ്രമോഷൻ, ബിസിനസ് ഡവലപ്മെന്റ് ഇവന്റ് മാനേജ്മെന്റ് എന്നിവയിൽ പരിചയവും മികച്ച ആശയവിനിമയ പാടവം, നേതൃഗുണം എന്നിവ അഭിലഷണീയം. ശമ്പളം: 89000- 1,20,000, മറ്റ് ആനുകൂല്യങ്ങൾ. അപേക്ഷകർക്ക് 2023 മാർച്ച് 23ന് 55 വയസ് കവിയരുത്.
കമ്പനി സെക്രട്ടറി (ജനറൽ കാറ്റഗറി- 1 ഒഴിവ്) തസ്തികയിലേക്കുള്ള അപേക്ഷകർ കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയിൽ അംഗങ്ങളായിരിക്കണം. എൽഎൽബി അഭിലഷണീയം. പൊതു മേഖലാ സ്ഥാപനങ്ങളിലോ പൊതു ധനകാര്യ കോർപറേഷൻ, എൻബിഎഫ്സി എന്നിവയിലോ 15 വർഷത്തെ പ്രവൃത്തി പരിചയം. കോർപറേറ്റ് സെക്രട്ടറീസ്, കമ്പനി നിയമം, സർക്കാർ ഏജൻസികളുമായി വിവിധ വിഷയങ്ങളിലുള്ള ഏകോപനം, റിട്ടേണുകൾ ഫയൽ ചെയ്തുള്ള പരിചയം എന്നിവയുണ്ടായിരിക്കണം.

\"\"

ശമ്പളം 85000-1,17,600 മറ്റ് ആനുകൂല്യങ്ങൾ. ഉയർന്ന പ്രായപരിധി: 2023 മാർച്ച് 23ന് 55 വയസ് കവിയരുത്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ ഓൺലൈൻ അപേക്ഷയ്ക്കും മറ്റ് വിവരങ്ങൾക്കും സെന്റർ ഫോർ മാനേജ്മെന്റ് (സിഎംഡി), തിരുവനന്തപുരം http://cmdkerala.net എന്ന വെബ്‌സൈറ്റ് സന്ദർശിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 23 വൈകീട്ട് അഞ്ച് വരെ.

\"\"

Follow us on

Related News