SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw
തിരുവനന്തപുരം: സൗജന്യ കൈത്തറി യൂണിഫോം ലഭിക്കാത്ത വിദ്യാർഥികൾക്ക് നൽകുന്ന 600 രൂപയുടെ യൂണിഫോം അലവൻസ് കുട്ടികളുടെ ബാങ്ക് അക്കൗണ്ട് വഴി മാത്രമേ നൽകാവൂ എന്ന് നിർദേശം. യൂണിഫോം അലവൻസായി വിവിധ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് 23.46 കോടി രൂപയാണ് കഴിഞ്ഞ ദിസവം അനുവദിച്ചത്. എന്നാൽ സ്വന്തമായി ബാങ്ക് അക്കൗണ്ട് ഇല്ലാത്ത വിദ്യാർത്ഥികൾക്ക് സർക്കാർ തീരുമാനം തിരിച്ചടിയാകും. ഭൂരിഭാഗം സ്കൂൾ വിദ്യാർത്ഥികൾക്കും സ്വന്തമായി ബാങ്ക് അകൗണ്ട് ഇല്ല. അകൗണ്ട് വഴി മാത്രമേ പണം കൈമാറാൻ പാടൂ എന്ന നിർദേശമാണ് കുട്ടികൾക്ക് തിരിച്ചടിയാകുന്നത്. കഴിഞ്ഞ വർഷവും ധനവകുപ്പ് ഇതേ നിബന്ധന ഉന്നയിച്ചിരുന്നെങ്കിലും പിന്നീടു പിൻവലിച്ചിരുന്നു. അന്ന് പിന്നീട് അലവൻസ് തുക പ്രധാനാധ്യാപകരുടെ അക്കൗണ്ടിലേക്കു നൽകിയാണു വിദ്യാർഥികൾക്കു വിതരണം
ചെയ്തത്.

ഇത്തവണ വീണ്ടും കുട്ടികളുടെ ബാങ്ക് അക്കൗണ്ട് നൽകണമെന്നാണു പൊതു വിദ്യാഭ്യാസവകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. അടുത്ത ദിവസം അകൗണ്ട് വിവരം കൈമാറന്നാണ് നിർദേശം. എന്നാൽ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ
അക്കൗണ്ട് തുടങ്ങുക പ്രയാസമാണ്. അധ്യയന വർഷത്തിന്റെ ആരംഭത്തിൽ നൽകേണ്ട അലവൻസാണു വർഷാവസാനത്തിൽ നൽകുന്നത്. പുതിയ നിർദേശം അനുസരിച്ച് അതും കിട്ടാത്ത അവസ്ഥയാണ് പലർക്കും.

0 Comments