SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw
തിരുവനന്തപുരം: ബാങ്ക് അക്കൗണ്ട്
ഇല്ലാത്ത സ്കൂൾ വിദ്യാർഥികൾക്ക് യൂണിഫോം അലവൻസ് നഷ്ടപ്പെടുന്ന
സാഹചര്യമുണ്ടാകില്ലെന്നു മന്ത്രി
വി.ശിവൻകുട്ടി. സർക്കാരിന്റെ സൗജന്യ കൈത്തറി യൂണിഫോം പദ്ധതിയിൽ ഉൾപ്പെടാത്ത വിദ്യാർഥികൾക്ക് നൽകുന്ന യൂണിഫോം അലവൻസ് കുട്ടികളുടെ ബാങ്ക് അക്കൗണ്ട് വഴി മാത്രമേ നൽകൂവെന്ന നിർദേശത്തിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. മാർച്ച് 5നുള്ളിൽ കുട്ടികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ലഭ്യമാക്ക
ണമെന്നാണ് സ്കൂളുകൾക്ക് നൽകിയിരിക്കുന്ന നിർദേശം. ധന വകുപ്പിൽ നിന്നുള്ള നിർദേശം അനുസരിച്ചാണ് അത്തരം
ഒരു അറിയിപ്പ് പൊതുവിദ്യാഭ്യാസ വകുപ്പ് സ്കൂളുകൾക്ക് നൽകിയത്.

അക്കൗണ്ട് വിവരം നൽകാനുള്ള അവസാന തീയതി നീട്ടുന്നതും പരിഗണനയിലാണ്. എന്നാൽ അക്കൗണ്ട് ഇല്ലാത്തവർക്ക് അലവൻസ് നഷ്ടമാകില്ല. അതിനുവേണ്ട നടപടി ധനവകുപ്പുമായി ആലോചിച്ച് സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
നിലവിൽ ബാങ്ക് അക്കൗണ്ടുള്ള വിദ്യാർത്ഥികൾക്ക് അതുവഴി 600 രൂപ അലവൻസ് അനുവദിക്കും.

0 Comments