SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw
മലപ്പുറം: കോട്ടൂർ എകെഎം ഹയർ സെക്കൻഡറി സ്കൂളിൽ ആധുനിക സംവിധാനത്തോട് കൂടി നിർമ്മിച്ച എകെഎം കളിമുറ്റം ചിൽഡ്രൻസ് പാർക്ക് കുട്ടികൾക്കായി തുറന്നു കൊടുത്തു. കുട്ടികളുടെ കളിക്കൂട്ടുകാരൻ സൽമാൻ കുറ്റിക്കോട് ഉദ്ഘാടനം നിർവ്വഹിച്ചു. ശിശു സൗഹൃദത്തിൻ്റെ ഭാഗമായി വിദ്യാലയത്തിലെ കുട്ടികളുടെ വിനോദത്തിന് ഒഴിവു സമയങ്ങളിൽ ഉപയോഗിക്കാൻ വേണ്ടിയാണ് പാർക്ക് ഒരുക്കിയിരിക്കുന്നത്.കുട്ടികൾക്ക് ഉല്ലസിക്കാൻ സീസോ, റൗണ്ടിങ്ങ് ചെയർ, ബംബർ റൈഡ് തുടങ്ങി സംവിധാനങ്ങൾ പാർക്കിൽക്രമീകരിച്ചിരിക്കുന്നത്. ചടങ്ങിൽ സ്കൂൾ മാനേജർ കറുത്തേടത്ത് ഇബ്രാഹീം ഹാജി, പ്രധാന അധ്യാപകൻ ബഷീർ കുരുണിയൻ, പ്രിൻസിപ്പൽ അലി ക്കടവണ്ടി, കെ സുധ, സ്റ്റാഫ് സെക്രട്ടറി എം.ടി ജുമൈല എന്നിവർ സംബന്ധിച്ചു.

0 Comments