SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw
തിരുവനന്തപുരം: പരീക്ഷാ ദിവസങ്ങളിൽ ആവശ്യമുള്ള വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം നൽകണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. സ്കൂളുകളിൽ ഉച്ചഭക്ഷണം നൽകേണ്ടതുണ്ടോ എന്നത് സംബന്ധിച്ച് ഒട്ടേറെ അന്വേഷണങ്ങൾ ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. പരീക്ഷാ ദിവസങ്ങളിൽ ഭക്ഷണം കഴിക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾക്ക് ഭക്ഷണം നൽകേണ്ടതുണ്ട്. ഭക്ഷണം കഴിക്കാൻ തയ്യാറുള്ള കുട്ടികളുടെ എണ്ണം കണക്കാക്കി ഉച്ചഭക്ഷണ കമ്മറ്റി യോഗം ചേർന്ന് തീരുമാനം എടുക്കുന്നതിനും ഭക്ഷണം നല്കുന്നില്ലെങ്കിൽ അത് യഥാസമയം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറെ അറിയിക്കുവാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്കൂളുകൾക്ക് നിർദ്ദേശം നൽകണം. ഉച്ചഭക്ഷണം കഴിക്കുന്ന കുട്ടികളുടെ എണ്ണം മാത്രം രേഖകളിൽ ഉൾപ്പെടുത്തുന്നു എന്ന് ഉറപ്പ് വരുത്തണമെന്നും ഉത്തരവിൽ പറയുന്നുണ്ട്.