പ്രധാന വാർത്തകൾ
സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്കമ്പയിൻഡ് ഹയർ സെക്കൻഡറി ലെവൽ പരീക്ഷ: അപേക്ഷ 7വരെഏപ്രിൽ 19ന് പ്രാദേശിക അവധിദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻബിഫാം ലാറ്ററൽ എൻട്രി പ്രവേശനം: സ്ട്രേ വേക്കൻസി ഫില്ലിങ് അലോട്ട്മെന്റ്പ്രഫഷണൽ ഡിഗ്രി കോഴ്‌സ് പ്രവേശനം: സ്പോർട്സ് ക്വാട്ടകേരള മീഡിയ അക്കാദമിയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനിലെ പ്രവേശനം: വിശദവിവരങ്ങൾ അറിയാംനഴ്‌സിങ് ആൻഡ് പാരാമെഡിക്കൽ ഫീസ് 30വരെസിവിൽ സർവീസ് ഒന്നാം റാങ്ക് ആദിത്യ ശ്രീവാസ്തവയ്ക്ക്: നാലാം റാങ്കുമായി മലയാളിരാജ്യത്തെ വിവിധ വകുപ്പുകളിൽ നിയമനം: വിശദവിവരങ്ങൾ അറിയാം

യുപി സ്കൂളുകൾ ഹൈസ്കൂളായി ഉയർത്താൻ പരിമിതിയുണ്ട്: മന്ത്രി വി.ശിവൻകുട്ടി

Feb 27, 2023 at 12:24 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw

തിരുവനന്തപുരം:വിദ്യാഭ്യാസ അവകാശ നിയമത്തിലെ ഏതെങ്കിലും സെക്ഷന്‍ അടിസ്ഥാനമാക്കി മാത്രം നിലവിലുള്ള സ്കൂളുകള്‍ അപ്ഗ്രേഡ് ചെയ്യാനോ പുതുതായി സ്കൂളുകള്‍ ആരംഭിക്കാനോ സാധിക്കില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പുല്ലൂർ ജിയുപി സ്കൂൾ ഹൈസ്കൂളാക്കി ഉയർത്തുന്നതിന്
മഞ്ചേരി എംഎല്‍എ യു.എ.ലത്തീഫ് ഉന്നയിച്ച സബ്മിഷനുള്ള മറുപടിയിലാണ് മന്ത്രിയുടെ മറുപടി.

\"\"


സാമ്പത്തികം, സാമൂഹികം, വിദ്യാഭ്യാസ പിന്നോക്കാവസ്ഥ, യാത്രാസൗകര്യങ്ങളുടെ അപര്യാപ്തത, വിദ്യാര്‍ത്ഥികളുടെ എണ്ണം, uneconomic schools, എന്നിവയൊക്കെ അടിസ്ഥാനപ്പെടുത്തി രൂപീകരിക്കുന്ന വിശാല പൊതുനയത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ സംസ്ഥാനത്ത് നിലവിലുളള സ്കൂളുകള്‍ അപ്ഗ്രേഡ് ചെയ്യാനോ പുതുതായി സ്കൂളുകള്‍ ആരംഭിക്കാനോ സാധിക്കൂ. സംസ്ഥാനത്ത് കേരള സിലബസിലുളള ഗവണ്‍മെന്റ്/ എയ്ഡഡ് സ്കൂളുകള്‍ മാത്രമല്ല പ്രവര്‍ത്തിക്കുന്നത്. കേരള സിലബസിലുളള അണ്‍എയ്ഡഡ് സ്കൂളുകള്‍, CBSE, ICSE സ്കൂളുകള്‍ എന്നിവയെല്ലാം ധാരാളമായി പ്രവര്‍ത്തിക്കുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് അവര്‍ക്കിഷ്ടമുള്ള സ്കൂളുകളില്‍ ചേര്‍ന്ന് പഠിക്കാവുന്ന തരത്തിലുള്ള യാത്രാസൗകര്യങ്ങളും ലഭ്യമാണ്.

\"\"

ആയതിനാല്‍ തന്നെ സര്‍ക്കാര്‍, എയ്ഡഡ് മേഖലയില്‍ പുതുതായി സ്കൂളുകളോ, നിലവിലുള്ള സ്കൂളുകള്‍ അപ്ഗ്രേഡ് ചെയ്യുന്നതോ ആവശ്യമില്ലെന്ന പൊതുനയമാണ് സ്വീകരിച്ചിട്ടുളളത്. സ്കൂളുകള്‍ അപ്ഗ്രേഡ് ചെയ്യുകയോ പുതുതായി ആരംഭിക്കുകയോ ചെയ്യുന്നത് കൊണ്ട് കൂടുതല്‍ uneconomic schools ഉണ്ടാകാതെ ശ്രദ്ധിക്കേണ്ടതുണ്ട്. സ്കൂളുകള്‍ അപ്ഗ്രേഡ് ചെയ്യപ്പെടുമ്പോള്‍ ഉണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യതയും പരിഗണിക്കേണ്ടതുണ്ട്. ഒരു സ്കൂള്‍ അപ്ഗ്രേഡ് ചെയ്യാന്‍ തീരുമാനിച്ചാല്‍ സമാന ആവശ്യവുമായി നിരവധി സ്കൂളുകള്‍ രംഗത്തെത്തും. സര്‍ക്കാരിന്റെ സാമ്പത്തിക ബാധ്യത കൂടി പരിഗണിച്ചു മാത്രമേ അത്തരം നയപരമായ തീരുമാനങ്ങള്‍ കൈക്കൊള്ളാനാകൂ.

\"\"


ഒരു ഹൈസ്കൂൾ തുടങ്ങുന്നതിനു, കെ. ഇ. ആര്‍ പ്രകാരം കുറഞ്ഞത് 2.96 ഏക്കര്‍ സ്ഥലം നിര്‍ബന്ധമാണ്. എന്നാൽ ജി. യു. പി. എസ് പുല്ലൂര്‍ സ്കൂളിന് 2.21 ഏക്കര്‍ സ്ഥലം മാത്രമാണ് സ്വന്തമായിട്ടുള്ളത്. കൂടാതെ ഈ സ്കൂളിന്റെ 5 കിലോമീറ്റര്‍ ചുറ്റളവില്‍ ജി. ബി. എച്ച്. എസ്. എസ് മഞ്ചേരി, ജി. ജി. എച്ച്. എസ് മഞ്ചേരി എന്നീ സര്‍ക്കാര്‍ ഹൈസ്കൂളുകളും, എച്ച്. എം. വൈ. എച്ച്. എസ് മഞ്ചേരി എന്ന എയ്ഡഡ് ഹൈസ്കൂളും, ഗവ. ടെക്‌നിക്കൽ ഹൈസ്കൂൾ മഞ്ചേരിയും എന്‍. എസ്. എസ്. ഇ. എം. എച്ച്. എസ് മഞ്ചേരി എന്ന അണ്‍ എയ്ഡഡ് സ്കൂളും, പ്രവർത്തിക്കുണ്ട്.
ആയതിനാല്‍ മഞ്ചേരി പുല്ലൂർ യു. പി സ്കൂൾ ഹൈസ്കൂളായി ഉയര്‍ത്തുന്ന കാര്യം പരിഗണിക്കാന്‍ നിര്‍വ്വാഹമില്ലെന്നും മന്ത്രി പറഞ്ഞു.

\"\"

Follow us on

Related News