SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw
തിരുവനന്തപുരം:കരസേനയിലേക്ക് സോൾജിയർ ടെക്‌നിക്കൽ നഴ്‌സിങ് അസിസ്റ്റന്റ്, നഴ്‌സിങ് അസിസ്റ്റന്റ് വെറ്റിനറി, ജൂനിയർ കമ്മീഷൻഡ് ഓഫീസർ (മത അദ്ധ്യാപകൻ) എന്നീ തസ്തികകളിലേക്കുള്ള പൊതു പ്രവേശന പരീക്ഷ (CEE) നാളെ ഫെബ്രുവരി 26ന് തിരുവനന്തപുരം പാങ്ങോട് മിലിട്ടറി സ്റ്റേഷനിലെ കുളച്ചൽ സ്റ്റേഡിയത്തിൽ നടക്കും. തിരുവനന്തപുരം ആർമി റിക്രൂട്ടിങ് ഓഫീസ് 2022 ഫെബ്രുവരി 26 മുതൽ 29 വരെ കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നടത്തിയ റിക്രൂട്ട്‌മെന്റ് റാലിയിൽ പങ്കെടുത്ത കേരള കർണാടക, കേന്ദ്ര ഭരണ പ്രദേശങ്ങളായ ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിൽ നിന്നും തിരഞ്ഞെടുത്ത 987 ഉദ്യോഗാർത്ഥികൾക്കായാണ് പൊതുപ്രവേശന പരീക്ഷ നടത്തുന്നത്.
ഉദ്യോഗാർഥികൾ ഒർജിനൽ അഡ്മിറ്റ് കാർഡ്, ബ്ലാക്ക് ബോൾ പേന,ക്ലിപ്പ് ബോർഡ് തുടങ്ങിയ എഴുത്തു സാമഗ്രികൾ സഹിതം 2023 ഫെബ്രുവരി 26ന് രാവിലെ നാലു മണിക്ക് പാങ്ങോട് മിലിട്ടറി സ്റ്റേഷനിലെ കുളച്ചൽ സ്റ്റേഡിയത്തിൽ റിപ്പോർട്ട് ചെയ്യണം.