SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw
തിരുവനന്തപുരം: പഠിച്ച് പരീക്ഷ എഴുതി നേടിയ സ്കോളർഷിപ്പ് തുക ലഭിക്കാൻ വീണ്ടും അപേക്ഷ നൽകണമെന്ന അപൂർവ്വ അറിയിപ്പുമായി വിദ്യാഭ്യാസ വകുപ്പ്. എൽപി, യുപി വിദ്യാർത്ഥികൾക്കുള്ള എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ കാര്യത്തിലാണ് ഈ വിചിത്ര നടപടി.കഴിഞ്ഞ 4 വർഷത്തെ എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ് തുക ഇതുവരെ വിജയികൾക്ക് നൽകിയിട്ടില്ല. 8 കോടിയോളം രൂപയാണ് ഇത്തരത്തിൽ നൽകാനുള്ളത്. സ്കോളർഷിപ്പ് നേടിയിട്ടും തുക അനുവദിക്കാത്തത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതിനിടെയാണ് വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ സർക്കുലർ. സ്കോളർഷിപ്പ് കുടിശിക ലഭിക്കാനുള്ള വിദ്യാർഥികൾകൾ അത് ലഭിക്കാൻ ഇനി വിശദമായ അപേക്ഷ നൽകണമെന്നാണ് നിർദേശം. ഇപ്പോൾ പഠിക്കുന്ന
സ്കൂളിലെ പ്രധാന അദ്ധ്യാപകൻ വഴി ഫെബ്രുവരി 25നകം അപേക്ഷ
സമർപ്പിച്ചില്ലെങ്കിൽ സ്കോളർഷിപ് തുക അനുവദിക്കില്ലെന്നാണ് അറിയിപ്പ്.
3 വർഷം മുൻപ് എൽഎസ്എസ് നേടിയ വിദ്യാർത്ഥികൾ ഇപ്പോൾ യുപി ക്ലാസുകളിലാണ് പഠിക്കുന്നത്. ഇവർക്ക് നൽകാനുള്ള തുകയാണ് ഇപ്പോഴും തടഞ്ഞു വച്ചിരിക്കുന്നത്. സ്കോളർഷിപ്പ് കുടിശിക അനുവദിക്കാനെന്ന പേരിൽ പല തവണ ബാങ്ക് അക്കൗണ്ട് ഉൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിച്ചിരുന്നു. എന്നാൽ കുടിശിക
എപ്പോൾ ലഭിക്കുമെന്നതിൽ വ്യക്തത ഉണ്ടായിരുന്നില്ല. ഇതിനിടെയാണ് പുതിയ സർക്കുലർ.