editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
മെസ്സിയെ കുറിച്ചുള്ള ചോദ്യത്തിന്റെ ഉത്തരക്കടലാസ് ചോർന്ന സംഭവം: വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചുകേന്ദ്രീയ വിദ്യാലയങ്ങളിലെ ഒന്നാംക്ലാസ് പ്രവേശന അപേക്ഷ നാളെമുതൽ: മറ്റുക്ലാസ്സുകളിൽ ഏപ്രിൽ 3മുതൽമധ്യവേനൽ അവധിക്കായി സ്കൂൾ അടയ്ക്കുബോൾ ആഹ്ലാദം അതിരുവിടേണ്ട: നഷ്ടപരിഹാരം ഈടാക്കുംതിരുവനന്തപുരത്ത് പ്രാദേശിക അവധി: പൊതുപരീക്ഷകൾക്ക് ബാധകമല്ലഎംജി സർവകലാശാലയിൽ എം.ടെക്, എം.എസ്.സി പ്രവേശനം, പ്രാക്റ്റിക്കൽ പരീക്ഷകാലിക്കറ്റ്‌ സർവകലാശാല ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനം, പരീക്ഷാ അപേക്ഷ, ഗസ്റ്റ് അധ്യാപക നിയമനംകണ്ണൂർ സർവകലാശാല യുജി, പിജി പ്രവേശനത്തിന് ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു: പരീക്ഷാ വിജ്ഞാപനവുംപാഠപുസ്തക വിതരണം തിങ്കളാഴ്ച മുതൽ: ജില്ലാ ഹബ്ബുകൾക്ക് പുറമെ  3313 സൊസൈറ്റികളുംഒന്നാം ക്ലാസിൽ ലിപിമാറ്റി അച്ചടിച്ച പുസ്തകങ്ങൾ: പാഠപുസ്തകങ്ങളിൽ മലയാളം അക്ഷരമാലയുംമെസ്സിയുടെ ജീവചരിത്രം തയ്യാറാക്കാനുള്ള പരീക്ഷാ ചോദ്യത്തിന്, താൻ നെയ്മർ ഫാൻ ആണെന്ന് നാലാം ക്ലാസുകാരി: ഉത്തരം എഴുതില്ലെന്ന് ഉത്തരം

സ്കൂൾ തസ്തിക നിർണയം പൂർത്തിയായി;ധനവകുപ്പിനു ശുപാർശ കൈമാറി

Published on : February 16 - 2023 | 4:14 pm

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw

തിരുവനന്തപുരം: 2022 – 23 അധ്യയന വർഷത്തിലെ സ്കൂൾ തസ്തിക നിർണയം പൂർത്തിയായി. ആകെ സൃഷ്ടിക്കേണ്ടതായ അധിക തസ്തികളുടെ എണ്ണം 2313 സ്‌കൂളുകളിൽ നിന്നും 6005 ആണ്. 1106 സർക്കാർ സ്കൂളുകളിൽ നിന്നായി 3080 തസ്തികകളും 1207 എയ്ഡഡ് സ്കൂളുകളിൽ നിന്നായി 2925 തസ്തികകളുമാണ് സൃഷ്ടിക്കേണ്ടത്. ഇതിൽ അധ്യാപക തസ്തിക 5906 ഉം അനധ്യാപക തസ്തിക 99ഉം ആണ്. ഏറ്റവും കൂടുതൽ അധിക തസ്തികകൾ സൃഷ്ടിക്കേണ്ട ജില്ല മലപ്പുറം ആണ്. മലപ്പുറത്ത് സർക്കാർ മേഖലയിൽ 694 ഉം എയ്ഡഡ് മേഖലയിൽ 889 ഉം തസ്തികകൾ ആണ് സൃഷ്ടിക്കേണ്ടത്.

ഏറ്റവും കുറവ് അധിക തസ്തികകൾ സൃഷ്ടിക്കേണ്ട ജില്ല പത്തനംതിട്ടയാണ്,62 തസ്തികകൾ. എച്ച് എസ് ടി – സർക്കാർ – 740, എയിഡഡ് -568 യു പി എസ് ടി – സർക്കാർ – 730,എയിഡഡ് – 737 എൽ പി എസ് ടി – സർക്കാർ -1086,എയിഡഡ്- 978
എൽപി,യുപി സ്കൂളുകളിലെ മറ്റു തസ്തികകൾ- സർക്കാർ – 463,എയിഡഡ്- 604.

2019 – 20 വർഷം അനുവദിച്ചു തുടർന്നു വന്നിരുന്നതും 2022 – 23 വർഷം തസ്തിക നിർണയത്തിൽ നഷ്ടപ്പെട്ടതുമായ തസ്തികകൾ – സർക്കാർ – 1638, എയിഡഡ്-2925. ധനവകുപ്പിന്റെ അംഗീകാരം ലഭിക്കുന്ന മുറക്ക് നിയമന നടപടി ഊർജ്ജിതമാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

0 Comments

Related News