SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw
തിരുവനന്തപുരം: ഈ വർഷത്തെ സിബിഎസ്ഇ ബോർഡ് പരീക്ഷകൾക്ക് ഇന്ന് തുടക്കമാകും. 10, 12 ക്ലാസുകളിലെ സിബിഎസ്ഇ ബോർഡ് പരീക്ഷകളാണ് ഇന്ന് ആരംഭിക്കുക. കേരളത്തിൽ എസ്എസ്എൽസി ഐടി, പ്രാക്റ്റിക്കൽ പരീക്ഷകളും ഇന്ന് ആരംഭിക്കും. സിബിഎസ്ഇ പരീക്ഷ ടൈം ടേബിൾ അനുസരിച്ച്, പത്താം ക്ലാസ് പരീക്ഷകൾ മാർച്ച് 21നും 12 ക്ലാസ് പരീക്ഷകൾ ഏപ്രിൽ 5നും അവസാനിക്കും.
രാവിലെ 10.30നാണ് പരീക്ഷകൾ ആരംഭിക്കുക. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്
അടിസ്ഥാനമാക്കിയുള്ള ചാറ്റ്ജിപിടി
ഉപയോഗിക്കുന്നത് വിലക്കി. മൊബൈൽഫോൺ, ഇലക്ട്രോണിക്
ഉപകരണങ്ങൾ തുടങ്ങിയവ
പരീക്ഷാഹാളിൽ നിരോധിച്ചിട്ടുണ്ട്. ഇതോടൊപ്പം ചാറ്റ്ജിപിടിക്കും വിലക്കേർപ്പെടുത്തി.