പ്രധാന വാർത്തകൾ
ഹയർ സെക്കന്ററി ഫലം മെയ് പത്തോടെ: മൂല്യനിർണ്ണയം അടുത്തയാഴ്ച പൂർത്തിയാക്കുംഎസ്എസ്എൽസി മൂല്യനിർണ്ണയം പൂർത്തിയായി: പരീക്ഷാ ഫലം ഉടൻഹയർ സെക്കൻഡറി അധ്യാപകർക്കും അവധിക്കാല പരിശീലനം: മെയ്‌ 20മുതൽ തുടക്കംകെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർസിൽ പ്രവേശനംസാക്ഷരതാ മിഷന്റെ പച്ചമലയാളം കോഴ്സ്: അപേക്ഷ 30വരെകാലിക്കറ്റിൽ പുതിയ ഇൻ്റഗ്രേറ്റഡ് പി.ജി. കോഴ്സുകൾ: അപേക്ഷ 26വരെകേരള ബാങ്കിൽ ക്ലാർക്ക്, ഓഫീസ് അറ്റൻഡൻ്റ് നിയമനം: ആകെ 479 ഒഴിവുകൾസെറിബ്രൽ പാൾസിയെ അതിജീവിച്ച് ശാരിക സിവിൽ സർവീസിലേക്ക്KEAM 2024: അപേക്ഷ തീയതി നീട്ടിസർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്

16 സീനിയർ മലയാളം അധ്യാപക തസ്തികകൾ ജൂനിയറായി തരംതാഴ്ത്തി: നടപടി അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിന്റെ അടിസ്ഥാനത്തിൽ

Feb 13, 2023 at 8:04 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw

തിരുവനന്തപുരം: സംസ്ഥാനത്ത് ഹയർ സെക്കന്ററി മേഖലയിലെ 16 സീനിയർ മലയാളം അധ്യാപക തസ്തികകൾ ജൂനിയറായി തരംതാഴ്ത്തി. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിന്റെ അടിസ്ഥാനത്തിലാണു നടപടി. 2014-16 കാലയളവിൽ പുതിയ ഹയർ സെക്കൻഡറി സ്കൂളുകളിലും പുതിയ ബാച്ചുകളിലുമായി സൃഷ്ടിച്ച 16 സീനിയർ മലയാളം അധ്യാപക തസ്തികകളാണ് ജൂനിയറായി തരംതാഴ്ത്തിയത്.

\"\"

2014-15 അധ്യയനവർഷം ഈസ്കൂളുകളിൽ മലയാളത്തിന് ഓരോ ബാച്ചും ആഴ്ചയിൽ 6 പീരിയഡും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടുതന്നെ ഈ സ്കൂളുകളിൽ ജൂനിയർ അധ്യാപക തസ്തികയാണ് അനുവദിക്കേണ്ടിയിരുന്നത്. എന്നാൽ 2015-16 വർഷത്തിൽ 3 ബാച്ചുകൾ ഉള്ളതിനാൽ മലയാളത്തിന് 18 പീരിയഡുകൾ വേണ്ടിവന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എച്ച്എസ്എസി
മലയാളം തസ്തിക ആവശ്യമായതിനാൽ അതിനകം സൃഷ്ടിക്കപ്പെട്ട തസ്തികകൾ സീനിയർ ആക്കാൻ തീരുമാനിച്ച് സർ
ക്കാർ ഉത്തരവിറക്കി. ഈ ഉത്തരവ് ട്രൈബ്യൂണൽ റദ്ദാക്കിയതോടെയാണ് അധ്യാപകരെ ജൂനിയറായി തരംതാഴ്ത്തി സർക്കാർഉത്തരവിറക്കിയത്.
സർക്കാർ തീരുമാനം തിരുത്തണമെന്ന് ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.

\"\"

Follow us on

Related News