SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw
തിരുവനന്തപുരം: സംസ്ഥാനത്തെ ലൈബ്രറികളിൽ നിന്ന് പിന്നാക്ക വിഭാഗം വിദ്യാർഥികൾക്ക് ഇനിമുതൽ സൗജന്യ സേവനം ലഭ്യമാകും. കേരളത്തിലെ മുഴുവൻ ലൈബ്രറികളിലും പട്ടികജാതി-പട്ടിക വർഗ വിദ്യാർഥികൾക്കു സൗജന്യ അംഗത്വം നൽകാൻ നിർദേശിച്ചുകൊണ്ട് സർക്കാർ ഉത്തരവിറങ്ങി. സംസ്ഥാന ലൈബറി കൗൺസിലിനു കീഴിലുള്ള ലൈബ്രറികൾക്ക് പുറമെ, സ്വകാര്യലൈബ്രറികളിലും ഈ ആനുകൂല്യം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ ഉത്തരവുണ്ട്. പിന്നാക്കാ വിഭാഗത്തിൽപ്പെട്ട, പ്രഫഷനൽ കോഴ്സുകൾ ഉൾപ്പെടെ ഉന്നത വിദ്യാഭ്യാസം നടത്തുന്നവർക്കും സൗജന്യ അംഗത്വം നൽകണം. പട്ടിക ജാതി-പട്ടിക വർഗ പ്രമോട്ടർമാർ നൽകുന്ന സാക്ഷ്യ പത്രം കാണിച്ചാൽ അംഗത്വം ലഭിക്കും. ഇതിനായി ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ലെന്ന് ഉത്തരവിലുണ്ട്.