പ്രധാന വാർത്തകൾ
ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്

ദേവസ്വം ബോർഡിന്റെ നിയമനങ്ങളിൽ സംവരണം ബാധകമാക്കണം

Feb 9, 2023 at 6:19 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw

തിരുവനന്തപുരം:കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് നടത്തുന്ന എല്ലാ നിയമനങ്ങളിലും സംവരണം ബാധകമാക്കണമെന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ. നിലവിൽ ഹിന്ദു വിഭാഗത്തിലെ എല്ലാ ജാതിക്കാർക്കും ദേവസ്വം ബോർഡ് അംഗം ആകാനുള്ള അവസരമുണ്ട്. ഈ മാറ്റം പ്രധാന കാര്യമാണ്. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും ഏതെങ്കിലും തരത്തിൽ സംവരണ ആനുകൂല്യം ലഭിക്കുന്ന അവസ്ഥയാണ് ഇന്ന്. അതിനാൽ ദേവസ്വം ബോർഡ് നടത്തുന്ന എല്ലാ റിക്രൂട്ട്‌മെന്റുകളും സംവരണ പരിധിയിൽ വരേണ്ടതുണ്ട്. ഭാവിയിൽ ഇത് നടപ്പാക്കണം,\’ മന്ത്രി പറഞ്ഞു.കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് ചെയർമാനായി അഡ്വ. കെ.ബി മോഹൻദാസും അംഗമായി ബി വിജയമ്മയും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

\

പഴയ കാലത്ത് ദേവസ്വം കാര്യങ്ങളിൽ വർധിച്ച കോടതി ഇടപെടൽ എന്തുകൊണ്ട് സംഭവിച്ചു എന്ന കാര്യം ബന്ധപ്പെട്ടവർ ആലോചിക്കേണ്ടതുണ്ടെന്ന് മന്ത്രി ഓർമിപ്പിച്ചു. ദേവസ്വം വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി എം.ജി രാജമാണിക്യം മോഹൻദാസിനും വിജയമ്മയ്ക്കും സത്യപ്രതിജ്ഞാ വാചകങ്ങൾ ചൊല്ലിക്കൊടുത്തു.
ചടങ്ങിൽ ബോർഡ് മുൻ ചെയർമാൻ എം രാജഗോപാലൻ നായർ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്തഗോപൻ, കൊച്ചി ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ. എം.കെ സുദർശൻ, വി.കെ വിജയൻ (ഗുരുവായൂർ ദേവസ്വം), ജി.എസ് ഷൈലാമണി എന്നിവർ പ്രസംഗിച്ചു ദേവസ്വം ബോർഡിന്റെ എല്ലാ റിക്രൂട്ട്‌മെന്റുകളിലും സംവരണം ബാധകമാക്കണമെന്ന് ദേവസ്വം മന്ത്രി

\

കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് നടത്തുന്ന എല്ലാ റിക്രൂട്ട്‌മെന്റുകളിലും സംവരണം ബാധകമാക്കണമെന്ന് സംസ്ഥാന ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു.

\’നിലവിൽ ഹിന്ദു വിഭാഗത്തിലെ എല്ലാ ജാതിക്കാർക്കും ദേവസ്വം ബോർഡ് അംഗം ആകാനുള്ള അവസരമുണ്ട്. ഈ മാറ്റം പ്രധാന കാര്യമാണ്. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും ഏതെങ്കിലും തരത്തിൽ സംവരണ ആനുകൂല്യം ലഭിക്കുന്ന അവസ്ഥയാണ് ഇന്ന്. അതിനാൽ ദേവസ്വം ബോർഡ് നടത്തുന്ന എല്ലാ റിക്രൂട്ട്‌മെന്റുകളും സംവരണ പരിധിയിൽ വരേണ്ടതുണ്ട്. ഭാവിയിൽ ഇത് നടപ്പാക്കണം,\’ മന്ത്രി പറഞ്ഞു.

\

കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് ചെയർമാനായി അഡ്വ. കെ.ബി മോഹൻദാസും അംഗമായി ബി വിജയമ്മയും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

പഴയ കാലത്ത് ദേവസ്വം കാര്യങ്ങളിൽ വർധിച്ച കോടതി ഇടപെടൽ എന്തുകൊണ്ട് സംഭവിച്ചു എന്ന കാര്യം ബന്ധപ്പെട്ടവർ ആലോചിക്കേണ്ടതുണ്ടെന്ന് മന്ത്രി ഓർമിപ്പിച്ചു. ദേവസ്വം വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി എം.ജി രാജമാണിക്യം മോഹൻദാസിനും വിജയമ്മയ്ക്കും സത്യപ്രതിജ്ഞാ വാചകങ്ങൾ ചൊല്ലിക്കൊടുത്തു.

ചടങ്ങിൽ ബോർഡ് മുൻ ചെയർമാൻ എം രാജഗോപാലൻ നായർ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്തഗോപൻ, കൊച്ചി ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ. എം.കെ സുദർശൻ, വി.കെ വിജയൻ (ഗുരുവായൂർ ദേവസ്വം), ജി.എസ് ഷൈലാമണി എന്നിവർ സംബന്ധിച്ചു.

\

Follow us on

Related News