SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw
തിരുവനന്തപുരം:അന്താരാഷ്ട്ര മത്സരങ്ങളിൽ വിജയിക്കാനുള്ള സാധ്യതകൾ മെച്ചപ്പെടുത്തുന്നതിന് കായികതാരങ്ങളെ പ്രാപ്തരാക്കുന്നതിനായി സാമ്പത്തിക സഹായം നൽകുന്നു. സംസ്ഥാന സർക്കാർ കായിക യുവജന കാര്യാലയം മുഖേന നടപ്പിലാക്കുന്ന കേരള ഒളിമ്പ്യൻ സപ്പോർട്ട് പ്രോഗ്രാം പദ്ധതി പ്രകാരം കേരളീയരായ കായികതാരങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പദ്ധതിയുടെ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള അർഹതാ മാനദണ്ഡങ്ങൾ, അപേക്ഷ തുടങ്ങിയ വിവരങ്ങൾ കായികയുവജന കാര്യാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://dsya.kerala.gov.in ൽ ലഭിക്കും. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 28. നിശ്ചിത ഫോമിൽ അല്ലാത്ത അപേക്ഷകളും അവസാനതീയതിക്കുശേഷം ലഭിക്കുന്ന അപേക്ഷകളും പരിഗണിക്കില്ല. അപേക്ഷകൾ അയയ്ക്കേണ്ട വിലാസം: ഡയറക്ടർ, കായികയുവജനകാര്യാലയം, ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം, വെള്ളയമ്പലം, തിരുവനന്തപുരം-33.