SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw
തിരുവനന്തപുരം:കേരളത്തിലെ സ്‌കൂൾ പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള പാഠപുസ്തക രചന അഭിരുചി പരീക്ഷ ഫെബ്രുവരി 11ന് നടക്കും. പാഠപുസ്തക രചനയ്ക്ക് സ്‌കൂൾ അധ്യാപകരിൽ നിന്നും വിരമിച്ച സ്‌കൂൾ അധ്യാപകരിൽ നിന്നും അപേക്ഷ ക്ഷണിച്ചിരുന്നു. പാഠപുസ്തക രചനയ്ക്ക് ഓരോ വിഷയത്തിനും ആവശ്യമായ അധ്യാപകരുടെ പാനൽ എഴുത്തു പരീക്ഷയുടെയും തുടർന്നുള്ള അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ തയ്യാറാക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഇതിലേക്കുള്ള എഴുത്ത് പരീക്ഷ അതത് ജില്ലാകേന്ദ്രങ്ങളിൽ ഫെബ്രുവരി 11ന് നടത്തും. രാവിലെ 10.30 മുതൽ 12.30 വരെയാണ് പരീക്ഷാസമയം. അപേക്ഷകർ അന്നേ ദിവസം രാവിലെ 9.30 ന് പരീക്ഷാകേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണം. വിശദാംശങ്ങൾക്ക്: http://scert.kerala.gov.in.