editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
മെസ്സിയെ കുറിച്ചുള്ള ചോദ്യത്തിന്റെ ഉത്തരക്കടലാസ് ചോർന്ന സംഭവം: വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചുകേന്ദ്രീയ വിദ്യാലയങ്ങളിലെ ഒന്നാംക്ലാസ് പ്രവേശന അപേക്ഷ നാളെമുതൽ: മറ്റുക്ലാസ്സുകളിൽ ഏപ്രിൽ 3മുതൽമധ്യവേനൽ അവധിക്കായി സ്കൂൾ അടയ്ക്കുബോൾ ആഹ്ലാദം അതിരുവിടേണ്ട: നഷ്ടപരിഹാരം ഈടാക്കുംതിരുവനന്തപുരത്ത് പ്രാദേശിക അവധി: പൊതുപരീക്ഷകൾക്ക് ബാധകമല്ലഎംജി സർവകലാശാലയിൽ എം.ടെക്, എം.എസ്.സി പ്രവേശനം, പ്രാക്റ്റിക്കൽ പരീക്ഷകാലിക്കറ്റ്‌ സർവകലാശാല ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനം, പരീക്ഷാ അപേക്ഷ, ഗസ്റ്റ് അധ്യാപക നിയമനംകണ്ണൂർ സർവകലാശാല യുജി, പിജി പ്രവേശനത്തിന് ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു: പരീക്ഷാ വിജ്ഞാപനവുംപാഠപുസ്തക വിതരണം തിങ്കളാഴ്ച മുതൽ: ജില്ലാ ഹബ്ബുകൾക്ക് പുറമെ  3313 സൊസൈറ്റികളുംഒന്നാം ക്ലാസിൽ ലിപിമാറ്റി അച്ചടിച്ച പുസ്തകങ്ങൾ: പാഠപുസ്തകങ്ങളിൽ മലയാളം അക്ഷരമാലയുംമെസ്സിയുടെ ജീവചരിത്രം തയ്യാറാക്കാനുള്ള പരീക്ഷാ ചോദ്യത്തിന്, താൻ നെയ്മർ ഫാൻ ആണെന്ന് നാലാം ക്ലാസുകാരി: ഉത്തരം എഴുതില്ലെന്ന് ഉത്തരം

ലാപ്‍ടോപ്പുകള്‍ സ്കൂളുകളുടെ പൊതുവായ ഉപയോഗത്തിന്: ക്ലാസ് വേർതിരിവില്ലെന്ന് മന്ത്രി

Published on : February 07 - 2023 | 12:13 pm

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw

തിരുവനന്തപുരം:സ്കൂളുകള്‍ക്ക് ഹൈടെക് ലാബുകള്‍ക്കായി ലാപ്‍ടോപ്പുകള്‍‍ അനുവദിക്കുന്നത് ഹൈസ്കൂള്‍-ഹയര്‍സെക്കന്ററി-വൊക്കേഷണല്‍ ഹയര്‍സെക്കന്ററി വ്യത്യാസമില്ലാതെ പൊതുവായി ഉപയോഗിക്കാനാണെന്ന് മന്ത്രി വി. ശിവൻകുട്ടി. ഐടി പ്രാക്ടിക്കല്‍ പരീക്ഷ മുഴുവന്‍ കുട്ടികള്‍ക്കും ഉള്ളതിനാല്‍ ഹൈസ്കൂള്‍ ലാബുകളിലാണ് പെട്ടെന്നുള്ള ഉപയോഗം കൂടുതല്‍ എങ്കിലും സ്കൂളുകളിലെ വിവിധ വിഭാഗങ്ങള്‍ പരസ്പരം ചര്‍ച്ച ചെയ്ത് ലാബുകള്‍ പങ്കിടുകയോ അല്ലെങ്കില്‍ ലാപ്‍ടോപ്പുകള്‍ പങ്കിട്ട് ഉപയോഗിക്കുകയോ ചെയ്യണമെന്ന സര്‍ക്കുലറും കൈറ്റ് നല്‍കിയിട്ടുണ്ട്. ഇത് പാലിക്കുന്നുണ്ടോ എന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് നിരീക്ഷിക്കും. അതിനനുസരിച്ച് ആവശ്യമായ പുനഃക്രമീകരണങ്ങള്‍ നടത്തും.
വിദ്യാഭ്യാസ മേഖലയില്‍ ഇന്ത്യയില്‍ നടപ്പാക്കിയ ഏറ്റവും വലിയ ഐടി പ്രോജക്ടാണ് കേരളത്തിലെ ഹൈടെക് സ്കൂള്‍-ഹൈടെക് ലാബ് പദ്ധതികള്‍.
ഇപ്പോള്‍ ലക്ഷക്കണക്കിന് ഉപകരണങ്ങള്‍ക്ക് ഒരേ സമയം AMC ഏര്‍പ്പെടുത്തുന്നതും ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്നതും രാജ്യത്ത് ആദ്യമായാണ്.

ഇതിന്റെ ഭാഗമായി വിന്യസിച്ച ഉപകരണങ്ങള്‍ക്ക് ഫലപ്രദമായി ഉപയോഗിക്കാന്‍ തുടര്‍പിന്തുണ
നല്‍കുന്നതും പുതിയ ഉപകരണങ്ങള്‍ നല്‍കുന്നതും സാങ്കേതിക വിദ്യകള്‍ പൊതുവിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ ഫലപ്രദമായി ഉപയോഗിക്കുക എന്ന് ലക്ഷ്യം മുന്നില്‍ക്കണ്ടുകൊണ്ടാണ്. പാഠ്യപദ്ധതി പരിഷ്കരണ രേഖകളില്‍ ഇക്കാര്യങ്ങള്‍ ഊന്നിപ്പറയുന്നുമുണ്ട്. അധ്യാപകര്‍ക്ക് തുടര്‍ച്ചയായ ഐടി പരിശീലനങ്ങള്‍ നല്‍കലും ഡിജിറ്റല്‍ ഉള്ളടക്കം ലഭ്യമാക്കലും സ്കൂള്‍ അഡ്‍മിനിസ്ട്രേഷന്‍ ഫലപ്രദമാക്കലും രക്ഷിതാക്കള്‍ക്കുള്‍പ്പെടെ സൈബര്‍ സുരക്ഷാ പരിശീലനങ്ങള്‍
നല്‍കലുമെല്ലാം മുന്തിയ പരിഗണനയോടെയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്നത്.

0 Comments

Related News